city-gold-ad-for-blogger

കൊറോണ സ്ഥിരീകരിച്ച 47 കാരനുമായി ദുബൈയില്‍ ഒരേ മുറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി

ദുബൈ: (www.kasargodvartha.com 21.03.2020) കൊറോണ സ്ഥിരീകരിച്ച 47 കാരനുമായി ദുബൈയില്‍ ഒരേ മുറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. ദേര നായിഫില്‍ താമസിച്ചിരുന്ന 14 പേരെയാണ് ക്വാറന്റൈനില്‍ വിധേയമാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയലേക്ക് മാറ്റിയത്.

നാട്ടിലെത്തിയ 47കാരന് കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഇവര്‍ മുറിയില്‍ തന്നെ തങ്ങുകയായിരുന്നു. ഇവര്‍ക്ക് പരിശോധന സാഹചര്യം ലഭ്യമല്ലെന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കെ എം സി സി പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എം എ യൂസുഫലി ഇവര്‍ക്ക് വേണ്ട ഭക്ഷണവും മരുന്നും മാസ്‌കും പണവും എത്തിച്ചുകൊടുത്തിരുന്നു.

തുടര്‍ന്ന് യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അടിയന്തിരമായി ഇവര്‍ക്ക് ആശുപത്രി സൗകര്യം ചെയ്തുകൊടുത്തത്. കാസര്‍കോട്ടെ കെ എം സി സി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.

കൊറോണ സ്ഥിരീകരിച്ച 47 കാരനുമായി ദുബൈയില്‍ ഒരേ മുറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി


Keywords:  Kasaragod, Kerala, news, Top-Headlines, Dubai, Gulf, Youths lived with Corona patient in Dubai hospitalized
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia