പ്രവാസികള്‍ക്ക് വീടണയാന്‍ യൂത്ത് കെയറിന്റെ കരുതല്‍; സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ജി സി സി കമ്മിറ്റി 100 ടിക്കറ്റുകള്‍ നല്‍കുന്നു, പദ്ധതിക്ക് ഗള്‍ഫ് ലോകത്ത് നിന്നും നാട്ടില്‍ നിന്നും മികച്ച പിന്തുണ
May 9, 2020, 13:29 IST
ദുബൈ: (www.kasargodvartha.com 09.05.2020) നാട്ടില്‍ പോകാന്‍ അവസരം ലഭിച്ചിട്ടും ടിക്കറ്റെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ യൂത്ത് വിങ്ങ്. യൂത്ത് കെയര്‍ ജി സി സി കമ്മിറ്റി പ്രതിസന്ധിയിലായ 100 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ടിക്കറ്റുകള്‍ നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം എല്‍ എ മുന്‍കൈയ്യെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസ ലോകത്ത് നിന്നും, നാട്ടില്‍ നിന്നും മികച്ച പിന്തുണയാണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കാസര്‍കോട് ടെക്സ്റ്റൈല്‍സ് പാര്‍ക്ക് എം ഡി ഫയാസ് കാപ്പില്‍ ഇതിനകം ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്‍കാസ് യൂത്ത് വിംഗ് യു എ ഇ വൈസ് പ്രസിഡണ്ട് ഫിറോസ് കാഞ്ഞങ്ങാടിന്റെ ഇടപെടലില്‍ ഷാഫി പറമ്പില്‍ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഫയാസ് പദ്ധതിയുടെ ഭാഗമായി ടിക്കറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചത്. പ്രവാസികള്‍ക്ക് കൈത്താങ്ങാവാന്‍ താന്‍ എന്നും മുന്നിലുണ്ടാകുമെന്നും, പദ്ധതിക്ക് താന്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ഫയാസ് വ്യക്തമാക്കി.
നാട്ടിലുള്ള ചില ജനപ്രതിനിധികളും ടിക്കറ്റുകള്‍ സംഭാവന നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഫിറോസ് കാഞ്ഞങ്ങാട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ലിസ്റ്റില്‍ ഉള്‍പെടുന്നവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്കാണ് ടിക്കറ്റ് നല്‍കുക. അവരുടെ ഗള്‍ഫിലെയും നാട്ടിലെയും അവസ്ഥ അന്വേഷിച്ചറിഞ്ഞായിരിക്കും ടിക്കറ്റ് നല്‍കുകയെന്നും ഫിറോസ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടും, ശമ്പളമില്ലാതെയും പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഇതിനകം യൂത്ത് കെയര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
Keywords: Dubai, Gulf, UAE, News, Helping hands, Youth, Youth care's help for Expats