city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'യിഫ വേള്‍ഡ് കപ്പ് ബ്രസീലിന്'

ദുബൈ: (www.kasargodvartha.com 16.06.2014) ലോകകപ്പ് ഫുട്‌ബോളിന്റെ അനുകരണമെന്നോണം ഷാര്‍ജയില്‍ നടന്ന യിഫ വേള്‍ഡ് കപ്പ് ഏകദിന മത്സരത്തില്‍ തമാം സ്‌പോര്‍ടിംഗ് ബ്രസീല്‍ ജേതാക്കളായി. ഷാര്‍ജ യൂണിവേര്‍സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശം അലതല്ലിയ പോരാട്ടത്തില്‍ പ്രവാസ ലോകത്തെ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിർത്തി തൈസി പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ട്രോഫി സ്വന്തമാക്കിയത്.

യു.എ.ഇ യിലെ യൂത്ത് ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനും (യിഫ) അജ്മാന്‍ സോനാ റോസ്റ്ററിയും സംയുക്തമായി സംഘടിപ്പിച്ച ജി.സി.സി.യിലെ വ്യത്യസ്തമായ ആദ്യ ലോകകപ്പ് അനുകരണ മത്സരം വീക്ഷിക്കാന്‍ നൂറ് കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകിയെത്തി.

ആവേശം വിതറിയ ലീഗ് മത്സരത്തില്‍ തീ പാറും പോരാട്ടങ്ങളാണ് നടന്നത്. രണ്ടു ഗ്രൂപ്പുകളായി നടന്ന ലീഗ് മത്സരത്തില്‍ ഗ്രൂപ്പ് എ യില്‍ അര്‍ജന്റീന, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍, ഗ്രൂപ്പ് ബി യില്‍ ബ്രസീല്‍, ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകള്‍ അണി നിരന്നു. ഉദ്ഘാടന മത്സരത്തില്‍ കോപ്പി കോര്‍ണര്‍ സ്‌പെയിന്‍, യൂത്ത് ഇന്ത്യ ക്ലബ് അര്‍ജന്റീനയെ 1-0 ന് പരാജയപ്പെടുത്തി. റഷീദ് ആണ് ആദ്യ ഗോള്‍ നേടിയത്.

ഒന്നാം സെമിയില്‍ ഗ്രൂപ്പ് എ യിലെ ജേതാക്കളായ സ്‌പെയിന്‍, നിശ്ചിത സമയത്തില്‍ പോര്‍ച്ചുഗലുമായി സമനില പാലിച്ചു. ശേഷം നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തൈസി പോര്‍ച്ചുഗല്‍ ഗോളിയുടെ ഉജ്ജ്വല സേവിങ്ങില്‍ പോര്‍ച്ചുഗല്‍ ഫൈനലില്‍ കടന്നു.

രണ്ടാം സെമിയില്‍ കരുത്തരായ നെല്ലറ ഇറ്റലിയുമായി തമാം സ്‌പോര്‍ടിംഗ് ബ്രസീല്‍ കൊമ്പ് കോര്‍ത്തു. പുല്‍ മൈതാനത്തെ ത്രസിപ്പിച്ച പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിയെ ബ്രസീല്‍ തകര്‍ത്തത്. പന്തുമായി മുന്നേറിയ ബ്രസീലിയന്‍ താരങ്ങള്‍ ഇറ്റലിയുടെ ഉരുക്ക് കോട്ട തകര്‍ത്ത് ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ നിസഹായനായി നോക്കി നില്‍ക്കാനേ  ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ക്ക് സാധിച്ചുള്ളൂ.

കളിയുടെ യഥാര്‍ത്ഥ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചതായിരുന്നു ഫൈനല്‍ മത്സരം. തിങ്ങി നിറഞ്ഞ കാണികളുടെ ആരവത്തില്‍ സാംബ താളവും, പോര്‍ച്ചുഗല്‍ വീര്യവും ഏറ്റുമുട്ടിയപ്പോള്‍ കാഴ്ചക്കാര്‍ ആവേശ തിമര്‍പ്പിലായി. റഫറിയുടെ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരു ടീമുകളും കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങളാണ് നടത്തിയത്. ഇരു ബോക്‌സുകളിലും കയറിയിറങ്ങിയ പന്ത് ഗോള്‍ വല കാവല്‍ക്കാരെ അസ്വസ്ഥരാക്കി. ബ്രസീല്‍ ടീം സാംബനൃത്തച്ചുവടുകളുടെ താളത്തില്‍ പന്തുമായി മുന്നേറിയപ്പോള്‍ യഥാര്‍ത്ഥ വേള്‍ഡ് കപ്പിന്റെ തനിമയത്തം കാണികളില്‍ പ്രതിഫലിച്ചു. മറുഭാഗത്ത് പറങ്കികള്‍ ബ്രസീലിയന്‍ പ്രതിരോധ നിരയെ പല തവണ ഭേദിച്ച് മുന്നേറി.

നിശ്ചിത സമയത്ത് സമനിലയായതിനെ തുടര്‍ന്ന് നല്‍കിയ എക്‌സ്ട്രാ ടൈമിലായിരുന്നു ബ്രസീലിയന്‍ ആരാധകരുടെ മനം കുളിര്‍പ്പിച്ചു ആ ഗോള്‍ പിറന്നത്. വലതു വിങ്ങില്‍ നിന്നും ബ്രസീലിന്റെ രണ്ടാം നമ്പര്‍ താരം ഡാനി ആല്വെസ് (അലക്‌സ്) നല്‍കിയ പന്ത് പിടിച്ചെടുത്ത നാലാം നമ്പര്‍ ഡേവിഡ് ലൂയിസ് (ഫസല്‍) പന്തുമായി ഡി ബോക്‌സ് വരെ കുതിച്ചു. പറങ്കികള്‍ പ്രതിരോധ നിരയില്‍ ലൂയിസിനെ (ഫസലിനെ) കത്രികപ്പൂട്ടിടാന്‍ ശ്രമിക്കുന്നതിനു മുമ്പേ മനോഹരമായൊരു  കുറിയ പാസ് മിഡില്‍ സൈഡില്‍ മാറി നിന്ന അഞ്ചാം നമ്പര്‍ താരം പകരക്കാരന്‍ സോക്രെട്രെസിനു (ജാഫറിനു) കൈമാറി. സോക്രെട്രീസിന്റെ കാലില്‍ മുത്തമിട്ടമ്പോള്‍ അപാരമായ ഫിനിഷിംഗ് മികവില്‍ അത്യുഗ്രന്‍ ഗ്രൗണ്ട് ഷോട്ട് വലയിലേക്ക് നിറയൊഴിക്കുമ്പോള്‍ ആമസോണ്‍ അരീനയിലെ കാണികള്‍ ഗാലറിയില്‍ നിന്നും ആര്‍ത്തു വിളിക്കുകയായിരുന്നു.

തിങ്ങി കൂടിയ ഗ്യാലറിയില്‍ നിന്നുയര്‍ന്ന ബാന്‍ഡ് വാദ്യങ്ങളും ആര്‍പ്പുവിളികളും താളാത്മക സംഗീത ചുവടുകളും കളിക്കാരിലും കാണികളിലും ലോകകപ്പിന്റെ സൗന്ദര്യം അനുസ്മരിപ്പിച്ചു.
പ്രശസ്ത റേഡിയോ അവതാരാകന്‍ ക്രിസ്, യൂത്ത് ഇന്ത്യ യു.എ.ഇ കേന്ദ്ര പ്രസിഡണ്ട് ഷബീര്‍ഖാന്‍ എന്നിവരാണ് ഉദ്ഘാടന മത്സരം ഫ്‌ലാഗ് ഓഫ് ചെയ്തത്. പിന്നീട് യിഫ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സോനാ റോസ്‌റ്റെര്‍സ് എം.ഡി മുബീര്‍, വോയിസ് ഓഫ് കേരള റേഡിയോ സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

യു.എ.ഇ യിലെ പ്രശസ്ത റഫറിമാരായ വസീര്‍, ഹാറൂണ്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ബ്രസീല്‍ താരം നെയ്മറിന്റെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് പോരാട്ടത്തിനിറങ്ങിയ തമാം സ്‌പോര്‍ട്‌സിലെ വിജില്‍ ആണ് മികച്ച കളിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. തൈസീ പോര്‍ച്ചുഗലിലെ സതീഷ് മികച്ച ഗോള്‍ കീപ്പറും നെല്ലറ ഇറ്റലിയുടെ സാജന്‍ ടോപ് സ്‌കോററുമായി. ജേതാക്കളായ തമാം സ്‌പോര്‍ടിംഗ് ബ്രസീലിന് സോനാസ് യിഫ വേള്‍ഡ് കപ്പ് യൂത്ത് ഇന്ത്യ യു.എ.ഇ കേന്ദ്ര പ്രസിഡണ്ട് ഷബീര്‍ ഖാന്‍ കൈമാറി. റണേഴ്‌സ് അപ്പ് തൈസി പോര്‍ച്ചുഗലിന് കേന്ദ്ര സെക്രട്ടറി സവാദ് അബ്ദുല്ല ട്രോഫി നല്‍കി.

'യിഫ വേള്‍ഡ് കപ്പ് ബ്രസീലിന്'

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിക്ക് ഭക്ഷണമുണ്ടാക്കാന്‍ പാചകക്കാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നു

Keywords:  Dubai, Sharjah, University, Trophy, Ground, Brazil, Portugal, UAE, stadium, voice of Kerala Radio, Inauguration, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia