നിയമസഭാ തിരഞ്ഞെടുപ്പ്: കെ എം സി സി ഓണ്‍ലൈന്‍ ക്യാമ്പയിന്‍ 23ന് യഹ് യ തളങ്കര ഉദ്ഘാടനം ചെയ്യും
Mar 23, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 23/03/2016) ആസന്നമായ കേരള നിയമസഭാ തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ എന്‍ എ നെല്ലിക്കുന്നിന്റെയും മഞ്ചേശ്വരം എം എല്‍ പി ബി അബ്ദുര്‍ റസാഖിന്റെയും മറ്റു യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെയും പ്രചരണാര്‍ത്ഥം ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്റെ ഉദ്ഘാടനം 23ന് രാത്രി 10 മണിക്ക് മണ്ഡലം എക്‌സിക്യുട്ടീവ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വഹിക്കും. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി എളേട്ടില്‍ ഇബ്രാഹിം, ദുബൈ കെ എം സി സി പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഹനീഫ് ചെര്‍ക്കള, മറ്റു ജില്ലാ കെ എം സി സി നേതാക്കള്‍ സംസാരിക്കും.