city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമ്പത്തിക പ്രയാസം മൂലം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കുമെന്ന് യഹ് യ തളങ്കര

ദുബൈ: (www.kasargodvartha.com 29/10/2015) സാമ്പത്തിക പ്രയാസം മൂലം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കുമെന്ന് പ്രമുഖ വ്യവസായിയും കെഎംസിസി നേതാവുമായ യഹ് യ തളങ്കര പറഞ്ഞു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ക്കിടയില്‍ എഴുത്തുകാരനായ സ്‌കാനിയ ബെദിരയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഥകളും നോവലുകളും കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിക്കാന്‍ കഴിയാതെ ഒരുപാട് എഴുത്തുകാര്‍ ഉണ്ടെന്നകാര്യം ചര്‍ച്ചയില്‍ സൂചിപ്പിച്ചപ്പോഴാണ് കവിയും ഗാന രചയിതാവുകൂടിയായ യഹ് യ, ഇത്തരം കനപ്പെട്ട രചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് സഹായിക്കാന്‍ യാതൊരു മടിയുമില്ലെന്ന് അറിയിച്ചത്

ഇന്ന് സമൂഹത്തില്‍ അക്ഷരങ്ങളേക്കാള്‍ അക്കങ്ങള്‍ക്കാണ് വിലകല്‍പിക്കുന്നത്. സാമ്പത്തികമായി പ്രയാസം നേരിടുന്നതിനാല്‍ തയ്യാറാക്കിവെച്ച നല്ല സൃഷ്ടികള്‍ പുറംലോകം കാണാതെവരുന്നു. ഇത്തരം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയെന്നത് സമൂഹം ആവശ്യപ്പെടുന്ന കാര്യമാണ്. അവരെ ഉയര്‍ത്തികൊണ്ടുവരുന്നതിലും കലകളെയും സൃഷ്ടികളെയും പരിപോഷിപ്പിക്കുന്നതിലും സന്തോഷമേയുള്ളു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് സഹായ ആവശ്യവുമായി കൂടുതല്‍ അപേക്ഷകര്‍ വന്നാല്‍ സെലക്ഷന്‍ നടത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക പ്രയാസം മൂലം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കുമെന്ന് യഹ് യ തളങ്കര


Keywords : Dubai, KMCC, Leader, Book, Gulf, Yahya-Thalangara, Kasaragod, Scania Bedira, Yahya Thalangara to help publish your books. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia