യുഎഇയില്‍ ഒന്നര കിലോഗ്രാം മയക്കുമരുന്നുമായി 40കാരി വിമാനത്താവളത്തില്‍ പിടിയില്‍
ദുബൈ: (www.kasargodvartha.com 07.07.2021) യുഎഇയില്‍ ഒന്നര കിലോഗ്രാം മയക്കുമരുന്നുമായി 40കാരി വിമാനത്താവളത്തില്‍ പിടിയില്‍. സംഭവത്തില്‍ ദുബൈ ക്രിമിനല്‍ കോടതിയില്‍ നടപടി ആരംഭിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഒരു വനിതാ കസ്റ്റംസ് ഓഫീസറാണ് മയക്കുമരുന്ന് കടത്താനുള്ള 40കാരിയുടെ ശ്രമം പരാജയപ്പെടുത്തിയത്.
വിമാനത്താവളത്തിലെ പതിവ് പരിശോധനകള്‍ക്കിടെ പരിഭ്രാന്തയായി കാണപ്പെട്ട യുവതിയെ സംശയം തോന്നിയതോടെ പ്രത്യേകം നിരീക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഒന്നര കിലോഗ്രാം കൊക്കെയ്ന്‍ കൈവശമുണ്ടെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മയക്കുമരുന്ന് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തു. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് കുറ്റം ചുമത്തി ഇവരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Dubai, News, Gulf, World, Top-Headlines, Arrest, Police, Seized, Woman on trial for trying to smuggle 1.5kg of drugs