മുഹമ്മദ് ഈസ മൗലവിക്ക് ജിദ്ദയില്‍ സ്വീകരണം നല്‍കി
Apr 19, 2012, 17:05 IST
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഹമ്മദ് ഈസ മൗലവി സംസാരിക്കുന്നു |
ഗള്‍ഫിലെ തിരക്കു പിടിച്ച ജോലിക്കിടയിലും ജനങ്ങളുടെ ഭാരം ഇറക്കി വെക്കുകയും പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുകയും ചെയ്യുന്ന ഫ്രറ്റേണിറ്റി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പണ്ഡിതന്മാര്‍ പള്ളിയില്‍ ഒതുങ്ങിക്കൂടാതെ കാലഘട്ടത്തിനു ആവശ്യമായ കടമ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വിദേശികളുടെ അധിനിവേശ കാലഘട്ടത്തില്‍ ആദ്യമായി സ്വതന്ത്ര്യ ചിന്ത ഉണര്‍ത്തിയത് പണ്ഡിതനായ ഷാ ദഹലവി ആയിരുന്നു. അദ്ദേഹം ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിക്കുകയും ജനങ്ങളെയും പണ്ഡിതന്മാരെയും സ്വതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. മുഹമ്മദ് ഖാസിം ബ്രിട്ടീഷുകാര്‍ക്കെതിരില്‍ നാല് യുദ്ധങ്ങള്‍ നടത്തുകയുണ്ടായി. പിന്നീട് ദയുബന്ദ് പണ്ഡിതന്‍മാര്‍ അത് ഏറ്റെടുത്തു. ശേഷം വന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍, ഉമര്‍ ഖാസി അന്തമാനിലേക്ക് നാടുകടത്തപ്പെട്ട മുഹുയുദ്ദീന്‍ കുട്ടി, ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരും സ്വതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പണ്ഡിതന്മാര്‍ ആയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ചരിത്രകാരന്മാര്‍ അവരെ തമസ്‌കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇബ്രാഹീം മങ്കട ഖിറാഅത്ത് അവതരിപ്പിച്ചു. അഷ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ചെമ്പന്‍ നന്ദി രേഖപെടുത്തി.
Keywords: Jiddah, Mohammed Eissa Moulavi, Gulf.