പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കരുത്: വേക്കപ്പ് കുവൈത്ത് സംഗമം
Jan 18, 2016, 11:30 IST
കുവൈത്ത് സിറ്റി: (www.kasargodvartha 18.01.2016) ദുബൈ ആസ്ഥാനമായി തുടക്കം കുറിച്ച വേക്കപ്പിന്റെ അഞ്ചാമത് സംഗമം അബ്ബാസിയ ഇബ്‌നു നസീര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കുവൈത്തിലെ കാസര്‍കോട് നിവാസികള്‍ക്ക് നവ്യാനുഭവമായ സംഗമം വേക്കപ്പ് ചെയര്‍മാന്‍ അസീസ് കോപ്പ ഉദ്ഘാടനം ചെയ്തു.
നമുക്കും നമ്മുടെ വരും തലമുറയ്ക്കും വേണ്ടി നമ്മള്‍ ഉണ്ടാക്കുന്ന വീടാണ് വേക്കപ്പ് എന്നും ഇവിടെ ജാതി മത രാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഒരമ്മ പെറ്റ സഹോദരങ്ങളാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അസീസ് കോപ്പ പറഞ്ഞു. പ്രമോട്ടര്‍ റാഫി പുത്തൂര്‍ വേക്കപ്പിനെ പരിചയപ്പെടുത്തി സംസാരിച്ചു. ശരീഫ് അബ്ബാസ് അധ്യക്ഷത വഹിച്ചു. പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സത്താര്‍ കുന്നില്‍, ഇഖ്ബാല്‍ മാവിലാടം, ഹമീദ് മധൂര്‍, അസീസ് തളങ്കര, ഹനീഫ് പാലായി, അബ്ദുല്ല കടവത്ത്, ശംസുദ്ദീന്‍ ബദ്‌രിയ, റഹീം ആരിക്കാടി, ഖമറുദ്ദീന്‍, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, മുനീര്‍ കുണിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അബ്ദുല്ല കടവത്ത് സ്വാഗതവും ഇബ്രാഹിം ചാപ്പ നന്ദിയും പറഞ്ഞു.
Keywords: Kerala-pravasi-sangam, kuwait City, Dubai, inauguration, Gulf.