ഒത്തൊരുമയില്‍ ആവേശമായി വേക്കപ്പ് ജിദ്ദ സംഗമം
Dec 4, 2015, 16:30 IST
ജിദ്ദ: (www.kasargodvartha.com 04/12/2015) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട് നിവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ ദുബൈ ആസ്ഥാനമായി തുടക്കം കുറിച്ച വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പൊസ്സസീവ് (wake up) കൂട്ടായ്മയുടെ മൂന്നാമത് സംഗമം ശറഫിയ ജിദ്ദയിലെ ഹോട്ടല്‍ ലക്കി ദര്‍ബാറില്‍ നടന്നു.
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന കാസര്‍കോട് നിവാസികള്‍ പങ്കെടുത്ത യോഗം ജനബാഹുല്യവും ഒത്തൊരുമയും കൊണ്ട് ശ്രദ്ധേയമായി. ഒരോ മീറ്റിലും വര്‍ധിച്ച് വരുന്ന ജനപങ്കാളിത്തം വേക്കപ്പ് കാസര്‍കോടന്‍ പ്രവാസികള്‍ ഹൃദയത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയായി കാണുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഹമീദ് പള്ളിക്കല്‍ പറഞ്ഞു.
ഇസ്സുദ്ദീന്‍ കുമ്പള ഉദ്ഘാടനം ചെയ്തു. മഹ് മൂദ് തൈവളപ്പില്‍, അന്‍വര്‍ ചേരങ്കൈ, മുജീബ് ബായാര്‍, ഖാദര്‍ ചെര്‍ക്കള, നളിനാക്ഷന്‍, ഷരീഫ് മദീന, ഹസന്‍ ബത്തേരി, മുനീര്‍ മദീന, കെ.എം ഇര്‍ഷാദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും സിജോ നെടുപ്പമ്പില്‍ നന്ദിയും പറഞ്ഞു.
Keywords : Jeddah, Gulf, Meet, Business, Kasaragod, Wakeup.