city-gold-ad-for-blogger

വേക്കപ്പ് ഗ്രാന്‍ഡ് മീറ്റ്: മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി

അല്‍ കസീം: (www.kasargodvartha.com 12/07/2016) ആഗസ്ത് 18 ന് സൗദി അറേബ്യയില്‍ നടക്കുന്ന വേക്കപ്പിന്റെ അല്‍ ഖസീം ഗ്രാന്‍ഡ് മീറ്റിന് മുന്നോടിയായുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അല്‍ കസീം ബുറൈദയില്‍ വെച്ച് നടന്നു. വേക്കപ്പ് ഇന്റര്‍നാഷണല്‍ ട്രഷറര്‍ ടി എ മുഹമ്മദ് തൈവളപ്പ് ഉദ്ഘാടനം ചെയ്തു.

പ്രവാസികള്‍ക്കായും പ്രവാസികളുടെ പേരിലായും അനേകം സംഘടനകള്‍ ഉണ്ടെങ്കിലും പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇത്തരം സംഘടനകള്‍ക്ക് സാധിക്കാതെ വരികയോ അല്ലെങ്കില്‍ തയ്യാറാവുകയോ ചെയ്യുന്നില്ലന്നും എന്നാല്‍ വേക്കപ്പ് അതില്‍ നിന്നൊക്കെ വ്യത്യസ്തമായി എന്നും പ്രവാസികള്‍ക്കൊപ്പം അവരുടെ ഉയര്‍ച്ചയിലും താഴ്ചയിലും നിലകൊള്ളുമെന്നും ടി എ മുഹമ്മദ് തൈവളപ്പ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു.

കോപ്പ മുഹമ്മദ് അധ്യക്ഷത വഹിച്ചു സത്താര്‍ പള്ളിക്കാല്‍, ഇക്രി താജന്‍, അലി കുമ്പള, സലാം ചൗക്കി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇഖ്ബാല്‍ തായല്‍ സ്വാഗതവും ഷാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
വേക്കപ്പ് ഗ്രാന്‍ഡ് മീറ്റ്: മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി

Keywords: Gulf, Saudi, WAKE UP Grand Meet: membership campaign conducted, Membership

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia