city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമാനിലെ ഔദ്യോഗിക മുദ്രകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് വാണിജ്യ മന്ത്രാലയം

മസ്ഖത്: (www.kasargodvartha.com 03.02.2022) ഒമാനിലെ ഔദ്യോഗിക മുദ്രകള്‍ അനുമതിയില്ലാതെ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സുല്‍ത്താനേറ്റിന്റെയും രാജകീയ കിരീടത്തിന്റെയും ലോഗോ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

ചില വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലെ ചില അകൗണ്ടുകളും ഇത്തരത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ദേശീയ, രാജകീയ ചിഹ്നങ്ങള്‍, ഖഞ്ചര്‍, സുല്‍ത്താനേറ്റിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. മുദ്രകള്‍ പരസ്യങ്ങളിലോ ഉല്‍പന്നങ്ങളിലോ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും അവരുടെ അപേക്ഷകള്‍ മന്ത്രാലയത്തിലെ കോമേഴ്സ് ജനറല്‍ ഡയറക്ടറേറ്റിലേക്ക് സമര്‍പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ഒമാനിലെ ഔദ്യോഗിക മുദ്രകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് വാണിജ്യ മന്ത്രാലയം

അല്ലെങ്കില്‍ വിവിധ ഗവര്‍ണറേറ്റുകളിലെ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡയറക്ടറേറ്റുകളിലേക്കോ അപേക്ഷിക്കാം. പരസ്യത്തിന്റെയും ഉല്‍പന്നങ്ങളുടെയും മാതൃകകള്‍ അപേക്ഷയോടൊപ്പം സമര്‍പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: News, Muscat, Gulf, World, Top-Headlines, Oman, Logo, National logo, Approval, Violation, Using national logo without approval is violation: Ministry.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia