city-gold-ad-for-blogger

ദുബൈ ഉദുമ മണ്ഡലം കെഎംസിസി വോട്ട് വിമാനം: ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തു

ദുബൈ:(www.kasargodvartha.com 23.04.2016) നിയമസഭ ഇലക്ഷനില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും വിജയുമുറപ്പിക്കാനും ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അയക്കുന്ന വോട്ട് വിമാനത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തു. ദുബൈ അല്‍ ബറഹ കെഎംസിസി യില്‍ നടന്ന ചടങ്ങില്‍ ആദ്യ യാത്രക്കാരനായി മണ്ഡലം ട്രഷറര്‍ ഫൈസല്‍ പൊവ്വലിന്റെ പേരുചേര്‍ത്തതായി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അറിയിച്ചു.

പ്രസിഡണ്ട്  ടി കെ മുനീര്‍ ബെന്താട് അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, ഹാജി അബ്ദുല്ല ഹുസൈന്‍,  സി എല്‍ റഷീദ് ഹാജി, എം എ മുഹമ്മദ് കുഞ്ഞി, ഇഖ്ബാല്‍ കല്ലട്ര, സി എച്ച് നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്ക, മുനീര്‍ പി ചെര്‍ക്കള, ഖാദര്‍ കുന്നില്‍, ഖാദര്‍ ബെണ്ടിച്ചാല്‍, ടി ആര്‍ ഹനീഫ്, ഇസ്മാഈല്‍ നാലാംവാതുക്കല്‍, അഷ്‌റഫ് ബ്രിട്ടീഷ്, റാഫി കല്ലട്ര, മുഹമ്മദ് നാസര്‍ ഷാര്‍ജ, ഫൈസല്‍ പൊവ്വല്‍, അഷ്‌റഫ് ബോസ്, മുഹമ്മദ് മാങ്ങാട്, താജുദ്ദീന്‍ കോട്ടിക്കുളം, ഫവാസ് പൂച്ചക്കാട്, ഒ എം അബ്ദുല്ല, ഹമീദ് പൊവ്വല്‍, ഹാഷിം മഠം, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍,  അസ്‌ലം കോട്ടപ്പാറ, ഖാലിദ് മല്ലം, സി എ ബഷീര്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഷംസീര്‍ അടൂര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും സെക്രട്ടറി നൗഫല്‍ മാങ്ങാട് നന്ദിയും പറഞ്ഞു.
ദുബൈ ഉദുമ മണ്ഡലം കെഎംസിസി വോട്ട് വിമാനം: ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തു


Keywords: Dubai, KMCC-Udma, Election 2016, K.Sudhakaran, KMCC, Povvel,  Air-ticket, Muslim-league, Air craft.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia