Accident | യുഎഇയില്‍ വാഹനാപകടം; മലയാളി ഉള്‍പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം
Nov 28, 2022, 09:31 IST
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് (49) മരിച്ചത്. ദാസ് ഐലന്‍ഡില്‍ ഞായറാഴ്ച രാത്രിയാണ് അപകടം.
ഷാനി ഓടിച്ചിരുന്ന പിക് അപ് വാന്‍ പൈപ് ലൈനില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാകിസ്താന്‍ പൗരനും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Abudhabi, News, Gulf, World, Top-Headlines, Accident, hospital, Injured, UAE: Two died in road accident.