city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയില്‍ കോവിഡ് മുന്‍കരുതലുകള്‍ ശക്തമാക്കി

നാസര്‍ കൊട്ടിലങ്ങാട്

ദുബൈ: (www.kasargodvartha.com 22.02.2021) എല്ലാ എമിറേറ്റുകളിലും കോവിഡ് മുന്‍കരുതല്‍ ശക്തമാക്കി യു എ ഇ. കൂട്ട വിരുന്നുകളും സമ്മേളനങ്ങളും നിരോധിച്ചു. പൊതുവേദികള്‍ അടച്ചു. മാളുകളിലും ഓഫിസുകളിലും തൊഴിലാളികളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും നിര്‍ബന്ധിത പി സി ആര്‍ പരിശോധന ഏര്‍പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മിക്ക എമിറേറ്റുകളിലും സര്‍കാര്‍, അര്‍ധ സര്‍കാര്‍ ഓഫിസുകളിലെ ഹാജര്‍നില 30 ശതമാനമായി കുറച്ചു. ഫെബ്രുവരി ഏഴ് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാ പരിശോധന തുടരുന്നു. അതേസമയം, കോവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കാണുന്ന വര്‍ധനവ് ആശങ്കയ്ക്ക് വകയുണ്ടാക്കുന്നു. ഇത് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും പുതിയ നടപടികള്‍ നടപ്പാക്കാനും അധികാരികളെ പ്രേരിപ്പിച്ചു.

യു എ ഇയില്‍ കോവിഡ് മുന്‍കരുതലുകള്‍ ശക്തമാക്കി

വിവാഹ ചടങ്ങുകള്‍ക്കും കുടുംബ സമ്മേളനങ്ങള്‍ക്കുമുള്ള അതിഥികളുടെ എണ്ണം പത്തായി പരിമിതപ്പെടുത്തി . മൃതദേഹ സംസ്‌കാര ചടങ്ങില്‍ 20 പേര്‍ക് പങ്കെടുക്കാം. പാര്‍ടികളും സമ്മേളനങ്ങളും നിരോധിച്ചു . എല്ലാ ജീവനക്കാര്‍ക്കും പ്രതിവാര പി സി ആര്‍ പരിശോധനകള്‍, ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമ തിയേറ്ററുകള്‍ അടച്ചു.

റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഹോടെലുകള്‍, പൊതു ബീച്ചുകള്‍, പാര്‍കുകള്‍ എന്നിവിടങ്ങളില്‍ 60 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. വ്യായാമ കേന്ദ്രങ്ങള്‍, സ്വകാര്യ ബീച്ചുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്കും പ്രവേശനം നല്‍കും.


Keywords:  Gulf, News, COVID-19, Corona, Mask, Dubai, Top-Headlines, Hotel, Office, Shop, UAE tightened COVID precautionary measures.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia