യുഎഇയില്‍ വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധം
അബൂദബി: (www.kasargodvartha.com 24.03.2021) അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ. മാര്‍ച് 28മുതലാവും ഉത്തരവ് നിലവില്‍ വരുന്നത്.
ഹോടെല്‍, റസ്റ്ററന്റ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവര്‍ക്കും ലോന്‍ഡ്രി, ബാര്‍ബര്‍ ഷോപുകള്‍, ബ്യൂടി സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് നിയമം ബാധകം. വാക്‌സിനെടുത്തവരെ മാത്രമാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക. യുഎഇ ഫെഡറല്‍ സര്‍കാര്‍ ജിവനക്കാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും ആഴ്ചയിലൊരിക്കല്‍ പരിശോധന നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Test, Health, UAE requires PCR test every two weeks for some employees not vaccinated against COVID