യുഎഇയില്‍ 210 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് മരണം
Aug 16, 2020, 17:21 IST
അബൂദബി: (www.kasargodvartha.com 16.08.2020) യുഎഇയില്‍ ഞായറാഴ്ച 210 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 64,312 ആയി. അതേസമയം രാജ്യത്ത് 123 പേര് കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 57,694 ആയി ഉയര്‍ന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ കോവിഡ് മരണം 364 ആയി. നിലവില്‍ 6,254 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് 65,000ത്തിലധികം കോവിഡ് പരിശോധനകള്‍ പുതുതായി നടത്തിയതായി മന്ത്രാലയം അറിയിച്ചു.
Keywords: Abudhabi, News, Gulf, World, Covid-19, Top-Headlines, UAE, Death, UAE reports 210 new covid cases, 3 deaths







