യുഎഇ മുളിയാര്‍ കൂട്ടായ്മ: 'വിഷുക്കണി-2016' പരിപാടി നടത്തി
May 29, 2016, 08:00 IST
ദുബൈ: (www.kasargodvartha.com 29/05/2016) യുഎഇ മുളിയാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിഷുക്കണി-2016 പരിപാടി സംഘടിപ്പിച്ചു. ദുബൈ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാധ്യമപ്രവര്‍ത്തകനും ഹിറ്റ് 96.7 എഫ് എം റേഡിയോ ന്യൂസ്‌ഹെഡുമായ ഷാബു കിളിത്തട്ടില്‍ ഉദ്ഘാടനം ചെയ്തു.
വിഷുക്കണി, കൈനീട്ടം, വിഷുഗാനങ്ങള്‍, കുടുംബാംഗങ്ങളുടെ നൃത്തം തുടങ്ങി വിവിധ കലാപരിപടികള്‍ നടന്നു. പ്രസിഡണ്ട് ഗോപി മുളിയാര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സന്തോഷ് നരിക്കോള്‍, ഓഡിറ്റര്‍ ബാലചന്ദ്രന്‍ കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ രാഘവന്‍ മുണ്ടക്കൈ, ചന്ദ്രന്‍ ബേപ്, ദിപിന്‍ ഇരിയണ്ണി, രതീഷ് പി ജി, അനില്‍ ബേപ്, പ്രഭാകരന്‍ സി കെ, രാധന്‍ പുത്യമൂല, രാധഗോപാല്‍, പ്രിയ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഉദയന്‍ കോട്ടൂര്‍ സ്വാഗതവും ട്രഷറര്‍ മണി ബേപ് നന്ദിയും പറഞ്ഞു.

Keywords: UAE, Muliyar, Dubai, Programme, Gulf, Kasargod, Vishukkani, Inauguration.