ദുബൈ: (www.kasargodvartha.com 06/12/2015) മദ്രസ വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവിലൂടെ മാത്രമേ മത ബോധം വളരുകയുള്ളൂവെന്നും അച്ചടക്കവും സംശുദ്ധവുമായ ജീവിതം നയിക്കാന്‍ മദ്രസ വിദ്യാഭ്യാസം അനിവാര്യമാണെന്നും യു.എ.ഇ മൊഗ്രാല്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സപിക് അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍ അഭിപ്രായപ്പെട്ടു. ദുബൈ ദേര റാഫി ഹോട്ടലില്‍ ചേര്‍ന്ന യു.എ.ഇ മൊഗ്രാല്‍ കടവത്ത് ആലിയ മദ്രസ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 |
| ഫസല്‍ റഹ് മാന്‍ |
 |
| ഖാലിദ് കടവത്ത് |
കുട്ടികള്‍ക്ക് മത വിദ്യാഭ്യാസം നല്‍കുന്നതിന് മാതാപിതാക്കള്‍ മുന്‍ഗണന നല്‍കണമെന്നും നാടിന്റെ നന്മയ്ക്കു അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് മുജീബ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഇസ്മാഈല്‍, ഹമീദ് സപിക് , ഫസല്‍ റഹ് മാന്‍ യു.എം, ഖൈസ് കെ.ടി, അസ്ഹറുദ്ദീന്‍ ബി.എം, യു.എം അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.വി ഖാദര്‍ പ്രാര്‍ത്ഥന നടത്തി.
 |
| മജീദ് ഫുജൈറ |
എം.ജി അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും മജീദ് ഫുജൈറ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി. ഫസല്‍ റഹ് മാന്‍ യു.എം (പ്രസിഡണ്ട്), ഖാലിദ് കടവത്ത് (ജനറല്‍ സെക്രട്ടറി), മജീദ് ഫുജൈറ (ട്രഷറര്‍), ബഷീര്‍ ബി.വി, കുഞ്ഞഹമ്മദ് ടി.എം, ആസിഫ് അലി യു.എം, അബ്ദുര്‍ റഹ് മാന്‍ യു (വൈസ് പ്രസിഡണ്ടുമാര്‍), ഫൈസല്‍ പി.ആര്‍, മിര്‍ഷാദ് ബി.എം, ഹാരിസ് കെ.ടി, ഹനീഫ് ആപു, (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords
: Dubai, Gulf, Committee, Mogral, Office- Bearers, Sapic Abdulla, UAE Mogral Kadavath Aliya Madrasa.