Died | യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. കാഞ്ഞങ്ങാട് ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ മേലത്ത് ഉദീഷ് (34) ആണ് മരിച്ചത്. നാദിസിയയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഉദീഷ്. അബുദബി കേരള സോഷ്യല്‍ സെന്റര്‍ പ്രവത്തകന്‍ കൂടിയാണ്.
സുഡാന്‍ പൗരന്മാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇതിനിടയില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഏക സഹോദരന്‍ ഉണ്ണി.
Keywords: Abu Dhabi, News, Gulf, World, Kasargod Native, Udheesh, UAE, Malayali expatriate, Found dead, UAE: Malayali expatriate found dead.