city-gold-ad-for-blogger

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍; ദുബൈയില്‍ കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍ക്ക് ഗോള്‍ഡന്‍ വിസ

ദുബൈ: (www.kasargodvartha.com 15.05.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതിന് ദുബൈയില്‍ കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍ക്ക് ഗോള്‍ഡന്‍ വിസ. കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയും ദുബൈ ലത്വീഫാ ആശുപത്രിയില്‍ കുട്ടികളുടെ രോഗവിദഗ്ദ്ധനുമായ ഡോ. സി എച്ച് അബ്ദുര്‍ റഹ് മാനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് യു എ ഇയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. 212 ഡോക്ടര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇതില്‍ ഒരാളായി ഡോ. അബ്ദുര്‍ റഹ് മാനും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

17 വര്‍ഷമായി യു എ ഇയില്‍ സേവനമനുഷ്ഠിക്കുകയാണ് ഡോ. അബ്ദുര്‍ റഹ് മാന്‍. ലത്തീഫാ ആശുപത്രിയിലെ കൊവിഡ് രോഗികളെയും മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുള്ളവരെയും ശുശ്രൂഷിക്കുന്നതില്‍ ഡോ. അബ്ദുര്‍ റഹ് മാനും സംഘവും നിസ്വാര്‍ത്ഥ സേവനം കാഴ്ച വെച്ചിരുന്നു. ഇതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

പരേതനായ പി മുഹമ്മദ്- സുലൈഖ ദമ്പതികളുടെ മകനായ അബ്ദുര്‍ റഹ് മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ദില്ലി അലിഗഢ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എം ഡി കരസ്ഥമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തില്‍ നിന്ന് ബിരുദവും (എംആര്‍സിപിസിഎച്ച്) നേടി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍; ദുബൈയില്‍ കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍ക്ക് ഗോള്‍ഡന്‍ വിസ

ഭാര്യ: ഷമീമ. മകന്‍ മുഹമ്മദ് നിഹാല്‍ കെ എസ് ഹെഗ്ഡെ ഡെിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. വിദ്യാര്‍ത്ഥികളായ അഹ് മദ് സെയിന്‍, ഹയാ ഫാത്വിമ, ഹലീമ എന്നിവരാണ് മറ്റ് മക്കള്‍. യു എ ഇയില്‍ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്.


Keywords:  Dubai, Gulf, UAE, News, Doctor, COVID-19, Kasaragod, UAE Golden Visa for Dr. CH Abdul Rahman

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia