city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

5 വര്‍ഷം നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്തിയില്ല; നിയമങ്ങള്‍ കൃത്യമായി പാലിച്ചതിന് ദുബൈ പോലീസിന്റെ സമ്മാനം പുത്തന്‍ കാര്‍

ദുബൈ: (www.kasargodvartha.com 12.08.2019) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്താതെ വാഹനമോടിച്ച സ്വദേശിക്ക് ദുബൈ പോലീസ് പുത്തന്‍ കാര്‍ സമ്മാനമായി നല്‍കി. ഒരു നിയമലംഘനവും നടത്താതെ വാഹമോടിച്ച സൈഫ് അല്‍ സുവൈദിയ്ക്കാണ് കാര്‍ സമ്മാനമായി നല്‍കിയത്. മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സൈഫ് സ്ഥലത്തില്ലാത്തതിനാല്‍ പിതാവാണ് സമ്മാനം ഏറ്റുവാങ്ങിയത്.

നിയമലംഘനത്തിന് കനത്ത പിഴ ചുമത്തുമ്പോള്‍ മറുവശത്ത് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ദുബൈ പോലീസ്. ഒരു മാസം നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് ലഭിക്കുന്നു. ഒരു വര്‍ഷം 12 പോയിന്റുകള്‍ വരെ ഇങ്ങനെ ലഭിക്കും.

5 വര്‍ഷം നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്തിയില്ല; നിയമങ്ങള്‍ കൃത്യമായി പാലിച്ചതിന് ദുബൈ പോലീസിന്റെ സമ്മാനം പുത്തന്‍ കാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സുവൈദിന് സമ്മാനം നല്‍കിയതെന്ന് ചീഫ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫിയന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai, News, Gulf, World, Top-Headlines, Police, Driver, Car, Prize, UAE driver gets brand new car from Dubai Police for following traffic laws

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia