city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mourning Period | കുവൈത് അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

അബൂദബി: (KasargodVartha) കുവൈതിന്റെ 16-ാമത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ (86) നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.

ശനിയാഴ്ച (16.12.2023) രാജ്യത്തെ സര്‍കാര്‍ വകുപ്പുകള്‍, യുഎഇ എംബസികളിലും നയതന്ത്ര വിഭാഗങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപോര്‍ട് ചെയ്തു.

കുവൈത് അമീര്‍ മരണത്തിന് കീഴങ്ങിയതായി അമീരി ദിവാന്‍ കാര്യ മന്ത്രിയാണ് അറിയിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു.

കുവൈതിന്റെ പുരോഗതിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് ശൈഖ് നവാഫ് കുവൈത് അമീറായി ചുമതലയേറ്റത്.

ഗവര്‍ണറും, ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും, സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും, കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ് മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

പത്താമത്തെ അമീര്‍ ആയിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പുത്രനായ ശൈഖ് നവാഫ്, 1961ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1978ല്‍ ആഭ്യന്തരമന്ത്രിയും 1988ല്‍ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈതില്‍ സാമൂഹിക-തൊഴില്‍ മന്ത്രിയുമായി.

2020 സെപ്തംബര്‍ 29-നാണ് കുവൈതിന്റെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതല്‍ കിരീടാവകാശിയായിരുന്നു. അതിര്‍ത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയില്‍ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു.

Mourning Period | കുവൈത് അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു



Keywords: News, Gulf, Gulf-News, Top-Headlines, Obituary, Kuwait News, Gulf News, Death, Condolence, UAE, Declares, 3-Day, Mourning Period, Kuwait Emir, Sheikh Nawaf al-Ahmad Al-Sabah, Sheikh Nawaf, Died, 3 Years, Power, Kuwait News, Gulf, Gulf News, Governor, Minister of Interior, Minister of Defense, Minister of Social Affairs and Labour, Deputy Prime Minister, Crown Prince, Emir, UAE declares 3-day mourning period over death of Kuwait's Emir.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia