യു എ ഇ ചെമ്മനാട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ഡി.ഐ.ടി ബ്ലാസ്‌റ്റേഴ്‌സ് ജേതാക്കള്‍
Jun 5, 2016, 08:00 IST
ദുബൈ: (www.kasargodvartha.com 05/06/2016) ചെംനാട്ടാര്‍ സംഗമത്തോടനുബന്ധിച്ച് നടത്തിയ ചെമ്മനാട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ഡി.ഐ.ടി ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. മത്സരത്തില്‍ ടീം യോ ഹിറ്റേഴ്‌സ് റണ്ണേഴ്‌സും, ഓണ്‍ടൈം റോയല്‍സ് ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കളുമായി. ചെമ്മനാട്ടുകാരായ യു.എ.ഇ പ്രവാസികളില്‍ നിന്നും 120 പേര്‍ക്കു മാത്രമായിരുന്നു സി.പി.എല്ലില്‍ മത്സരിക്കാന്‍ കഴിഞ്ഞുള്ളൂ. നാട്ടുകാരായ നിരവധി കളിക്കാര്‍ക്ക് കളിക്കാനാകാതെ മാറി നില്‍ക്കേണ്ടിവന്നു.
ബഅജ്മാന്‍ തുംബെ ബോഡി ആന്റ് സോള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം സി.പി.എല്‍ നടത്തിപ്പു സമിതി രക്ഷാധികാരി സത്താര്‍ ചെമ്മനാട് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.എ. നജീബ് അധ്യക്ഷത വഹിച്ചു. ടീം സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരം ഖാദര്‍ കുന്നില്‍, ഉബൈദുല്ല എന്നിവര്‍ കൈമാറി. ചടങ്ങില്‍ യു.എ.ഇ പ്രവാസിയും കാലിഗ്രഫിസ്റ്റുമായ ഖലീലുല്ല ചെമ്മനാടിനെ ആദരിച്ചു. കെ.ടി. ഹസന്‍ ആമുഖപ്രസംഗം നടത്തി.
മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി അസ്ഹറുദ്ദീനെയും മികച്ച ബാറ്റ്‌സ്മാനായി റാഷിദിനെയും മികച്ച ബൗളറായി ഫാസിലിനെയും തിരഞ്ഞെടുത്തു. കണ്‍വീനര്‍ ശംസുദ്ദീന്‍ ചിറാക്കലിനൊപ്പം റഊഫ്, ജലീല്‍, നസ്‌റുല്ല, സഹിയാന്‍, യഅ്ഖൂബ്, ആഷിഖ്, ഷഹീന്‍, ഷഫാന്‍, ഷിഹാബ്, റിയാസ്, ഹസീബ്, നസ്‌റു, നഈമുല്ല, റാഷിദ്, സുല്‍ഫിക്കര്‍, സഫീര്‍ തുടങ്ങിയവര്‍ സി. പി. എല്‍ നടത്തിപ്പിനു നേതൃത്വം നല്‍കി.
ക്രിക്കറ്റിനു പുറമെ സംഘടിപ്പിച്ച കുട്ടികള്‍ക്കുള്ള വിവിധമത്സരങ്ങള്‍ സബാഹ്, തബ്ശീറ എന്നിവര്‍ നിയന്ത്രിച്ചു.

Keywords: UAE, Gulf, Chemnad, Winners, Cricket Tournament, Students, Batsman, Football Premier league, UAE Chemnad Cricket Premier league: DIT blasters champions.