യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; ഒന്നാം റൗണ്ടില്‍ മൂസാ ഷരീഫ്- മന്‍സൂര്‍ പരോള്‍ സഖ്യം ജേതാക്കള്‍
Jan 14, 2017, 11:00 IST
ഷാര്‍ജ: (www.kasargodvartha.com 14/01/2017) ഷാര്‍ജയില്‍ നടന്ന യു.എ.ഇ. കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം റൗണ്ടില്‍ മൂസാ ഷരീഫ്- മന്‍സൂര്‍ പരോള്‍ സഖ്യം ജേതാക്കളായി. അതിവേഗ റൗണ്ടായ 70 കി.മി, 37 മിനുറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് സഖ്യം അറബ് മണലാരണ്യത്തില്‍ വെന്നിക്കൊടി പാറിച്ചത്. ദേശീയ- അന്തര്‍ദേശീയ റാലികളില്‍ വിജയം കൈവരിച്ച മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ് ജി.സി.സി മേഖലയില്‍ ആദ്യമായാണ് മത്സരിച്ചത്.
ഫോര്‍ഡ് ഫിയസ്റ്റ കാറുമായാണ് മൂസാ ഷരീഫും കണ്ണൂര്‍ സ്വദേശി മന്‍സൂര്‍ പരോളും മത്സരിച്ച് എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജേതാക്കളായത്. രണ്ടാം റൗണ്ട് മത്സരം ഫെബ്രുവരി 24ന് റാസല്‍ഖൈമയില്‍ വെച്ച് നടക്കും. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററായ മൂസാ ഷരീഫ് ഇതോടെ കാര്‍ റാലി മേഖലയില്‍ തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

Keywords: Gulf, rally, Car-racer, winner, Moosa Sharif, UAE car rally; Moosa Sharif champion.