യുഎഇയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്; 230 പേര്‍ക്ക് രോഗമുക്തി
Aug 8, 2020, 17:54 IST
അബൂദബി: (www.kasargodvartha.com 08.08.2020) യുഎഇയില്‍ പുതുതായി 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 62,300 ആയി. 230 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 56,245 ആയി ഉയര്‍ന്നു.
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 356 ആണ്. 5,699 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.