സഊദിയില്‍ 4 കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം, 6 പേര്‍ക്ക് പരിക്ക്
റിയാദ്: (www.kasargodvartha.com 06.11.2021) തെക്കന്‍ സഊദിയിലെ അസീര്‍ പ്രവിശ്യയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മഹായില്‍ അസീര്‍-റഹ്‌ലത് ഖനാ റോഡിലായിരുന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടം.
സുരക്ഷ വകുപ്പുകളും റെഡ് ക്രസന്റ് സൊസൈറ്റി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മഹായില്‍ അസീര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ആറുപേരും ഒരു കുടുംബത്തില്‍പെട്ടവരാണ്.
ദമ്പതികള്‍ക്കും നാലു മക്കള്‍ക്കുമാണ് പരിക്കേറ്റതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് റോഡില്‍ സുരക്ഷ വകുപ്പുകള്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Injured, Car, Accident, Two people died and 6 others were injured in a 4-car crash