Two Dead | അബൂദബിയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ഗുരുതരമായി പരിക്കേറ്റ ഇന്‍ഡ്യക്കാരനടക്കം 2 പേര്‍ മരിച്ചു
അബൂദബി: (www.kasargodvartha.com) അബൂദബിയിലെ റെസ്റ്റോറന്റില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്‍ഡ്യക്കാരനടക്കം രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു. അല്‍ ഖാലിദിയ മാളിന് തൊട്ടടുത്തുള്ള റെസ്റ്റോറന്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു സംഭവം.
അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകര്‍ന്ന് മലയാളികള്‍ ഉള്‍പെടെ 120 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഖാലിദിയയിലെ റസ്റ്റോറന്റ് സൈറ്റില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് 64 പേര്‍ക്ക് നിസ്സാര പരിക്കുകളും 56 പേര്‍ക്ക് മിതമായ പരിക്കുകളുമുണ്ടെന്ന് അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സും അറിയിച്ചു.
തലസ്ഥാനത്തെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നിയന്ത്രണ തീ വിധേയമാക്കി. തീപിടിത്തം റിപോര്‍ട് ചെയ്തതിന് ശേഷം പ്രദേശത്തെ നാല് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചതായും പൊലീസ് അറിയിച്ചു.
Keywords: Abudhabi, News, Gulf, World, Top-Headlines, UAE, Accident, Death, Injured, Two dead, dozens injured in Abu Dhabi restaurant incident.