ഒമാനില്‍ ആഞ്ഞടിച്ച് മെകുനു ചുഴലിക്കാറ്റ്; രണ്ടു പേര്‍ മരിച്ചതായി സൂചന; നിരവധി പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ ഇന്ത്യക്കാരും
May 26, 2018, 15:47 IST
മസ്‌കറ്റ്:(www.kasargodvartha.com 26/05/2018) ഒമാനില്‍ ആഞ്ഞടിക്കുന്ന മെകുനു ചുഴലിക്കാറ്റ് രണ്ടു പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
സലാലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ദൊഫാര്‍ മേഖലയിലും കാറ്റ് ശക്തമാണ്. കേന്ദ്ര ഭാഗത്തു നിന്ന് 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. മലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സലാലാഹ് വിമാനത്താവളം 24 മണിക്കൂര്‍ അടച്ചിട്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Muscut, Gulf, Injured, Rain, Two dead as Cyclone Mekunu hits southern Oman