city-gold-ad-for-blogger

ശാര്‍ജയിലും ഫുജൈറയിലുമായി 2 കുട്ടികള്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

ദുബൈ: (www.kasargodvartha.com 04.02.2022) യുഎഇയില്‍ കുട്ടികള്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. ശാര്‍ജ കിങ് ഫൈസല്‍ സ്ട്രീറ്റിലെ കെട്ടിടത്തിന്റെ 32-ാം നിലയില്‍ നിന്ന് വീണ് 10 വയസുള്ള ഏഷ്യന്‍ ബാലനും, ഫുജൈറ ഹമദ് ബിന്‍ അബ്ദുല്ല സ്ട്രീറ്റിലെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണ് എട്ട് വയസുള്ള അറബ് ബാലനുമാണ് മരിച്ചത്.

കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. താമസയിടങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി രക്ഷിതാക്കള്‍ പുറത്തുപോകരുത്.  ബാല്‍കണികള്‍, തുറന്നുകിടക്കുന്ന ജനാലകള്‍ എന്നിവിടങ്ങളിലൂടെ കുട്ടികള്‍ എത്തിനോക്കുമ്പോഴാണ് താഴെവീഴുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ശാര്‍ജയിലും ഫുജൈറയിലുമായി 2 കുട്ടികള്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Keywords:  Dubai, News, Gulf, World, Top-Headlines, Children, Death, Hospital, Police, Two children found dead in the UAE

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia