തൃക്കരിപ്പൂര്‍ ഗൈഡന്‍സ് സെല്ല് ട്രെയിനിംഗ് തുടങ്ങി
May 30, 2012, 13:11 IST
ദുബൈ: ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ആന്റ് ജോബ് സെല്ലിന്റെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിന് തുടക്കമായി. മെയ് 24 വ്യാഴാഴ്ച ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ട്രെയിനിംഗ് മീറ്റില്‍ വിദഗ്ദ്ധ ട്രെയിനറും വര്‍ഷങ്ങളായി പ്രവാസ ഭൂമിയില്‍ നിരവധി ട്രെയിനിംഗ് ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കി വരുന്ന അജിത്ത് അബൂബക്കര്‍ എറണാകുളം റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ട്രെയിനിംഗ് നല്‍കി.
ഗൈഡന്‍സ് ആന്റ് ജോബ് സെല്ലിന് കീഴിലായി നടപ്പിലാക്കുന്ന ഒരു വര്‍ഷത്തേക്കുള്ള വിവിധ പ്രോജക്ടുകള്‍ക്കായി റിസോഴ്സ് പേഴ്സണ്‍മാരെയും മറ്റും വാര്‍ത്തെടുക്കുന്നതിനാണ് ട്രെയിനിംഗ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ടി. അബ്ദുല്ല പ്രോജക്ട് പ്രസന്റേഷന്‍ നടത്തി. ട്രെയിനര്‍ അജിത്ത് അബൂബക്കറിന് ഗൈഡന്‍സ് സെല്ലിന്റെ ഉപഹാരം ജില്ലാ കെ.എം.സി.സി ജന: സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സമ്മാനിച്ചു. ഇഖ്ബാല്‍ വള്‍വക്കാട്, സലാം തട്ടാനിച്ചേരി, അഷ്റഫ്. കെ. തങ്കയം, മുഹമ്മദലി, ടി, സുനീര്‍. എന്‍.പി, ഉബൈദ് ഉദിനൂര്‍, ആരിഫലി.വി.പി.പി, ആഷിഖ്. എന്‍. കൂലേരി, എം. അബ്ദുല്ല, റഷീദ് വള്‍വക്കാട്, ഇല്ല്യാസ് വി.പി. കടവില്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Keywords: Trikaripur guidance cell, Training, Dubai