city-gold-ad-for-blogger

ഭാരതീയ സംസ്‌കാരത്തെ വിസ്മരിക്കുന്നു-ഷീല പോള്‍

ദുബൈ: (www.kasargodvartha.com 27.04.2014) നവ മാധ്യമങ്ങളുടെ കടന്നു വരവോടെ ആധുനിക കാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിത ശൈലിയില്‍ ജീവിത ദര്‍ശനവും, സംസ്‌കാരവും കൈമോശം വന്നു പോവുകയാണെന്നും ഭാരതീയ സംസ്‌കാരത്തെ വിസ്മരിക്കുകയാണെന്നും പ്രശസ്ത കവയത്രി ഷീല പോള്‍ പറഞ്ഞു.

ദൂബൈ തൃശൂര്‍ ജില്ലാ കെ.എം.സി.സി ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച തൃശൂര്‍ ഫെസ്റ്റ്-2014 ന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനംഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ വിവാഹ മോചനംവര്‍ദ്ധിച്ചു വരുന്നുവെന്നും, കുടംബത്തിന്റെ മഹാലക്ഷ്മിയായ സ്ത്രീകളുടെ കണ്ണുനീര്‍ വര്‍ദ്ധിക്കുകയാണെന്നും അവര്‍ക്ക് ശക്തമായ ബോധവല്‍കരണം നടത്തണമെന്നും ഷീല പോള്‍ അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍ സൈബി ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി വനിത വിംഗ് ചെയര്‍പേഴ്‌സണ്‍ റീന സലീം, മന്ത്ര ഹെല്‍ത്ത് വിംഗ് ചെയര്‍ പേഴ്‌സണ്‍ ലിജി ചാണ്ടി, വനിത വിംഗ് സംസ്ഥാന ട്രഷറര്‍ സഫിയ, റംസീല, റാബിയ എന്നിവര്‍ സംസാരിച്ചു.

വനിതാ വിംഗിന്റെ നേതൃത്വത്തില്‍ പാചക മത്സരവും, കുട്ടികളുടെ കളറിംഗ്, ചിത്രരചന മത്സരവും വിവിധ കലാപരിപാടികളും നടന്നു. സ്വാഗത സംഘം ഭാരവാഹികളായ സബീന ഷാനവാസ്, ബല്‍ഖീസ് മുഹമ്മദ്, ജുബീന ഷമീര്‍, ആയിഷ ബിന്ദിയ അക്ബര്‍, സീമ ഷാഹുല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജന.കണ്‍വീനര്‍ ഹസീന ഷഫീഖ് സ്വാഗതവും റിസ്മ ഗഫൂര്‍ നന്ദിയും പറഞ്ഞു.
ഭാരതീയ സംസ്‌കാരത്തെ വിസ്മരിക്കുന്നു-ഷീല പോള്‍

ഭാരതീയ സംസ്‌കാരത്തെ വിസ്മരിക്കുന്നു-ഷീല പോള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിവാഹമോചിതരായ മുസ്ലീം സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി

Keywords: Gulf, Dubai, KMCC, Sheila Paul, Ladies, Poet, Gulf Model School, Wedding, Chairman, Speak, Leadership, Colouring, Thanks, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia