പെണ്‍കുട്ടി അടക്കം മൂന്ന് മലയാളി സഹോദരങ്ങള്‍ക്ക് ഒരേ സമയം ബ്ലാക്‌ബെല്‍റ്റ്
ദുബൈ: (www.kasargodvartha.com 24.08.2020) കുടുംബത്തിലെ മൂന്നുപേര്‍ക്ക് കരാട്ടെയില്‍ ഒരേ സമയം ബ്ലാക്‌ബെല്‍റ്റ്. കാസര്‍കോട് തളങ്കര സ്വദേശി ഫൈസല്‍ മുഹ്‌സിന്‍-ഷാജിത ദമ്പതികളുടെ മക്കളായ ഫര്‍ദീന്‍, ഫാത്വിമ, ഫര്‍ഹാന്‍ മുഹമ്മദ് എന്നി വര്‍ക്കാണ് ഇന്റര്‍നാഷണല്‍ ഒകിനാവന്‍ ഷോറിന്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചത്.
നാലു വര്‍ഷത്തെ കഠിന പരിശീലനമാണ് പെണ്‍കുട്ടി അടക്കമുള്ള ഈ മൂന്ന് മലയാളി സഹോദരങ്ങള്‍ക്ക് അംഗീകാരത്തിന് ഇടയാക്കിയത്. മൂത്തയാള്‍ ഫര്‍ദീന്‍ ദുബൈ അറബ് യൂണിറ്റി സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്റര്‍ നാഷണല്‍ ഒളിമ്പ്യാഡില്‍ മാക്‌സില്‍ ആറാം റാങ്കുണ്ട്. ഫാത്വിമ ചിത്രരചനയിലും മികവ് തെളിയിച്ചിട്ടുണ്ട്.
Keywords: Dubai, News, Gulf, Top-headlines, Black belt, Siblings, Family, Student, World, Three Malayali siblings, including a girl, were given black belt at the same time