city-gold-ad-for-blogger

അറബ് ലോകത്തിന്റെ പ്രതീക്ഷയായി അല്‍ അമല്‍; യു എ ഇയുടെ ചൊവ്വാ പര്യവേഷണ പേടകം ബഹിരാകാശത്തേക്ക് കുതിച്ചു

ദുബൈ:  (www.kasargodvartha.com 20.07.2020) അറബ് ലോകത്തിനാകെ പുത്തന്‍ പ്രതീക്ഷനല്‍കിക്കൊണ്ട് യു.എ.ഇയുടെ ചൊവ്വാ ദൗദ്യത്തിന് വിജയപ്രതീക്ഷയോടെ തുടക്കം. ജപ്പാനിലെ തനേഗാഷിമ സെപെയിസ് സെന്ററിനല്‍ നിന്ന് ജൂലായ് 20നായിരുന്നു അല്‍ അമല്‍ അഥവാ പ്രതീക്ഷ എന്ന എച്ച് ടു-എ റോക്കറ്റ്  കുതിച്ചുയര്‍ന്നത്. ചൊവ്വായിലെ കാലാവസ്ഥയേയും പരിസ്ഥിതിയേയും കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. മുമ്പ് രണ്ട്തവണ എച്ച് ടു- എ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുത്തിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. യു.എ.ഇയുടെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന, 2021 ഫെബ്രുവരിയില്‍ ദൗത്യം പൂര്‍ത്തിയാക്കി എച്ച് ടു- എ മടങ്ങിവരുമെന്നാണ് പ്രതീക്ഷ.
അറബ് ലോകത്തിന്റെ പ്രതീക്ഷയായി അല്‍ അമല്‍; യു എ ഇയുടെ ചൊവ്വാ പര്യവേഷണ പേടകം ബഹിരാകാശത്തേക്ക് കുതിച്ചു

51 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ജൂലായ് 20നാണ് അപ്പോളോ 11 ചന്ദ്രനില്‍ ഇറങ്ങുന്നത് അമേരിക്കന്‍ ജനത കണ്ട അതേ ആവേശത്തിലാണ് അല്‍ അമല്‍ ആകാശത്തിലെത്തിയത് യു.എ.ഇ ജനത കണ്ടതെന്ന് ദൗത്വത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞ സാറാ അല്‍ അമീരി പറഞ്ഞു. യു.എ.ഇയിലെ എല്ലാ തലമുറകള്‍ക്കും വലിയ അടിത്തറയാണാ ദൗത്യം. വിക്ഷേപണം കണ്ടവര്‍ക്കെല്ലാം ഇതിലും വലിയ സ്വപ്നം കാണാനുള്ള വലിയ പ്രചോദനമാണ് ലഭിച്ചത്. യു.എ.ഇയിലെ കുട്ടികളും അവരുടേതായ സ്വന്തം പദ്ധതിയുടെ കുതിപ്പ് കണ്ടാണ് ജൂലായ് 20ന് ഉണര്‍ന്നത്. അതില്‍ ഏറെ സന്തോഷമുണ്ട്. പുതിയ സാധ്യതകളും യാഥാര്‍ത്ഥ്യങ്ങളും ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് വഴിയൊരുക്കുമെന്നും സാറ അല്‍ അമീരി പ്രതീക്ഷപ്രകടിപ്പിച്ചു. ഈ മാസം ചൊവ്വയിലേക്ക് കുതിക്കുന്ന മൂന്ന് ദൗത്യങ്ങളിലൊന്നാണ് യു.എ.ഇയുടേത്. അമേരിക്കയും ചൈനയും അതിനുള്ള അവസാന തയ്യാറെടുപ്പിലാണ്. യു.എ.ഇയുടെ റോക്കറ്റ് കുതിപ്പിന് അമേരിക്കന്‍ സ്പെസ് ഏജന്‍സിയായ നാസ ട്വിറ്ററിലൂടെ അഭിനന്ദനവും അറിയിച്ചു.

ചരിത്രത്തിലാദ്യമായി അറബ് ഭാഷയിലായിരുന്നു റോക്കറ്റ് വിക്ഷേപണത്തിന് കൗണ്ട്ഡൗണ്‍ എന്ന പ്രത്യേകതയും അല്‍ അമനുണ്ട്. യു എ ഇയുടെ അഞ്ചുവര്‍ഷം നീണ്ട കാത്തിരിപ്പ് നിശ്ചയിച്ചതിലും നാല് മിനിറ്റ് നേരത്തേ വാനിലേക്ക് കുതിച്ചുയര്‍ന്നു. ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററില്‍ ശ്വാസമടക്കി പിടിച്ചിരുന്നവരുടെ മുഖത്തേക്ക് പെട്ടെന്ന് പുഞ്ചിരി പടര്‍ന്നിറങ്ങിയപ്പോള്‍ യു.എ.ഇ ലോകത്തിന്റെ നെറുകയില്‍ ചുംബിക്കുകയായിരുന്നു. മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റര്‍ താണ്ടിവേണം അല്‍ അമലിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍. ചൊവ്വാവര്‍ഷം അഥവാ 687 ദിവസം ഹോപ്പ് ചൊവ്വയെ വലം വെക്കും. 2117 ല്‍ ചൊവ്വയില്‍ ആദ്യ നഗരം പ്രഖ്യാപിച്ച യു എ ഇയുടെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടിയാണിത്.

എണ്ണയും പ്രകൃതിവാതകവും മാത്രമാണ് യു.എ.ഇയുടെ സാമ്പത്തിക സ്രോതസ്സ്. അതില്‍ നിന്ന് മാറി അറിവിലൂടെ സമ്പദ്ഘടനയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം കൂടി ചൊവ്വാ ദൗത്യത്തിനുണ്ട്. ചൊവ്വയിലേക്ക് പറന്നിറങ്ങാന്‍ കുതിച്ച പകുതിയോളം റോക്കറ്റുകള്‍ പരാജയത്തിന്റെ പടുകുഴിയിലേക്കാണ് പിടഞ്ഞുവീണിട്ടുള്ളത്. അതിനാല്‍ റോക്കറ്റ് ചൊവ്വായിലേക്ക് അടുക്കുംന്തോറും റിസ്‌ക്ക് കൂടുതലാണെന്ന് പ്രോജക്ട് ഡയറക്ടര്‍ ഉംറാന്‍ ഷെരീഫ് പറഞ്ഞു. പക്ഷെ, തങ്ങള്‍ക്ക് വിജയിച്ചേ തീരൂ അതിന് വേണ്ടി കഠിനാദ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



Keywords:  Dubai, news, Gulf,  The United Arab Emirates successfully launches its first spacecraft bound for Mars

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia