യുഎഇയിലെ ആ ഭാഗ്യം സ്വന്തമാക്കിയത് കാസര്‍കോട് സ്വദേശി; ബിഗ് ടികെറ്റിലെ 24 കോടി 5 സഹപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കും
അബൂദബി: (www.kasargodvartha.com 04.09.2021) അബൂദബി ബിഗ് ടികെറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കാസര്‍കോട് സ്വദേശി. യുഎഇയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബന്തിയോട് ബൈദല സ്വദേശി അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹമിന്റെ (24 കോടിയിലധികം ഇന്‍ഡ്യന്‍ രൂപ) ഭാഗ്യം തെളിഞ്ഞത്. അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടികെറ്റെടുത്തത്. സമ്മാനത്തുക ഇവര്‍ വീതിച്ചെടുക്കും. ബൈദലയിലെ പരേതനായ കെ എം മുഹമ്മദിന്റെയും മറിയമിന്റെയും മകനാണ് അബു താഹിര്‍ മുഹമ്മദ്.
ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടികെറ്റിലൂടെയാണ് ആ ഭാഗ്യം ഇവരെ തേടിയെത്തിയത്. ബിഗ് ടികെറ്റിന്റെ 231-ാം സീരിസ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് വെള്ളിയാഴ്ച രാത്രി നടന്നത്. ഭാര്യയും അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലാണ് താന്‍ താമസിക്കുന്നതെന്ന് അബു താഹിര്‍ മുഹമ്മദ് ബിഗ് ടികെറ്റ് അധികൃതരോട് പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഓരോ തവണയും ടികെറ്റെടുക്കുമ്പോള്‍ വിജയിച്ചാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
ബിഗ് ടികെറ്റിന്റെ ഡ്രീം 12 മില്യന്‍ സീരിസ് 231-ാം നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും നേടിയത് ഇന്‍ഡ്യക്കാര്‍ തന്നെയാണ്. ഓണ്‍ലൈന്‍ വഴിയെടുത്ത 007943 നമ്പര്‍ ടികെറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്‍ഡ്യന്‍ രൂപ) അദ്ദേഹത്തിന് രണ്ടാം സമ്മാനമായി ലഭിക്കുക. 218228 നമ്പര്‍ ടികെറ്റിലൂടെ സജിത് കുമാര്‍ പി വി മൂന്നാം സമ്മാനത്തുകയായ ഒരു ലക്ഷം ദിര്‍ഹം നേടി. ഇന്‍ഡ്യക്കാരനായ ഹരന്‍ ജോഷി 80,000 ദിര്‍ഹമിന്റെ നാലാം സമ്മാനവും (ടികെറ്റ് നമ്പര്‍ 024342) സ്വന്തമാക്കി.
അഫ്‌സല്‍ പാറലത്ത് (ടികെറ്റ് നമ്പര്‍ 219099) 40,000 ദിര്‍ഹമിന്റെ നാലാം സമ്മാനവും നേടി. ചൈനീസ് പൗരനായ ഷോങ്‌ദോങ് ഹുവാഗ് ആണ് അഞ്ചാം സമ്മാനം നേടിയത്. 022396 നമ്പര്‍ ടികെറ്റിലൂടെ 60,000 ദിര്‍ഹമിന്റെ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്.
Keywords: Abudhabi, News, Gulf, World, Top-Headlines, winner, winners, That fortune won by an Indian; 24 crores 5 colleagues in Big Ticket will share








