'തൗഹീദ് വിശുദ്ധിക്ക്, വിമോചനത്തിന്' ഇസ്‌ലാഹി സെന്റര്‍ തസ്‌കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു
Feb 4, 2013, 18:33 IST
ദുബൈ: കെ.എന്‍.എം സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി ദേര ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദഅ്‌വ വിഭാഗം സംഘടിപ്പിച്ച തസ്‌കിയത്ത് ക്യാമ്പ് യു.എ.ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ കക്കാട് ഉദ്ഘാടനം ചെയ്തു. ദേര യൂണിറ്റ് പ്രസിഡന്റ് വി.കെ സക്കരിയ്യ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് മൗലവി വണ്ടൂര്‍ പ്രമേയ വിശദീകരണം നടത്തി. പ്രബോധകരോട്, യൂസുഫ് (അ)നെ മറക്കുന്ന യുവാക്കള്‍ എന്നീ വിഷയങ്ങള്‍ മുഹമ്മദ് കുട്ടി സലഫി, ഷെമീര്‍ ചെന്ത്രാപ്പിന്നി എന്നിവര്‍ അവതരിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 21 ന് പ്രവര്‍ത്തക സംഗമം നടക്കും. നൗഷാദ് മൗലവി സ്വാഗതവും, പി.എ.അബ്ദുല്‍ നസീര്‍ നന്ദിയും പറഞ്ഞു.

Keywords: Dubai, KNM, Campaign, Dera, Indian islahi center, Gulf, Kasargod Vartha, Malayalam news