ടി.സി.എഫ് ബൂപ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ വെള്ളിയാഴ്ച
Apr 10, 2014, 08:30 IST
ജിദ്ദ: (www.kasargodvartha.com 10.04.2014) ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ടി.സി.എഫ് ബൂപ ആറാം എഡിഷന്റെ കൊട്ടിക്കലാശം വെള്ളിയാഴ്ച ഏഴ് മണിക്ക് ബാഗ്ദാദിയ ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കും. ലീഗ് റൗണ്ടിലെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു പൂള്‍ എ യില്‍ നിന്ന് നോകിയ ടുക്‌സേര്‍സും പൂള്‍ ബി യില്‍ നിന്ന് ദാസില്‍ സൂപ്പര്‍ കിങ്ങ്‌സും ഇത് രണ്ടാം തവണയാണ് ടി.സി.എഫ് സെമി ഫൈനലില്‍ ഇടം നേടുന്നത്.
പൂള്‍ സി യില്‍ നിന്ന് കരുത്തരായ എ.ടി.എസ് ക്രിക്കറ്റ് ടീം, ഫോര്‍ഡ് റോയല്‍സ് ടീമുകളെ തകര്‍ത്താണ് കിന്ദ് ക്രിക്കറ്റ് ക്ലബ് ആദ്യമായി ടി.സി.എഫ് ടൂര്‍ണമെന്റില്‍ സെമി ബര്‍ത്ത് ഉറപ്പിക്കുന്നത്. പൂള്‍ ഡിയില്‍ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് മുന്‍ ചാമ്പ്യന്‍ മാരായ ടാര്‍ഗറ്റ് ഗയ്‌സ് സെമിയില്‍ പ്രവേശിക്കുന്നത്.
വ്യാഴാഴ്ച രാത്രി വൈകി നടക്കുന്ന ആദ്യ സെമിയില്‍ കിന്ദ് ക്രിക്കറ്റ് ക്ലബ് ദാസില്‍ സൂപ്പര്‍ കിങ്ങ്‌സ്‌നെയും രണ്ടാമത്തെ സെമിയില്‍ നോകിയ ടുസ്‌കെര്‍സ് ടാര്‍ഗറ്റ് ഗയ്‌സ് നെയും നേരിടും. വെള്ളിയാഴ്ച ഏഴ് മണിക്ക് ഫൈനല്‍ മത്സരം നടക്കും.
ബൂപ മുഖ്യ പ്രായോജകര്‍ ആയ ടൂര്‍ണമെന്റ് എഫ്.എസ്.എന്‍ ആണ് സഹ പ്രായോജകര്‍. സ്ട്രയിക്ക് അല്‍ അബീര്‍, എയര്‍ അറേബ്യ, അര്‍കൊമ ക്രൌണ്‍, ഖിന്ദ്, നോക്കിയ, എ.ബി.സി കാര്‍ഗോ എന്നിവരും ടി.സി എഫ് 2014 ടൂര്‍ണമെന്റുമായി സഹകരിക്കുന്നു. വിജയികള്‍ക്കുള്ള ട്രോഫിയും റണ്ണേഴ്‌സ്‌കപ്പും കൂടാതെ എയര്‍ അറേബ്യ സമ്മാനിക്കുന്ന എയര്‍ ടിക്കറ്റ്, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് ഫീല്‍ഡര്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ എന്നീ സമ്മാനങ്ങളും സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡും സമ്മാനിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കാണികളില്‍ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് എയര്‍ ടിക്കറ്റ് അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും വെള്ളിയാഴ്ച നടക്കുന്ന സമ്മാനദാന ചടങ്ങില്‍ നല്‍കും. ഫൈനല്‍ മത്സരത്തിനും സമ്മാനദാന ചടങ്ങുകള്‍ക്കും ബൂപ അറേബ്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) ഫ്രേസര്‍ ഗ്രിഗോരി മുഖ്യ അതിഥിയായെത്തും. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഫൈനല്‍ മത്സരങ്ങള്‍ക്കും സമ്മാനദാന ചടങ്ങുകള്‍ക്കും സന്നിഹിതരായിരിക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Cricket Tournament, Sports, Gulf, Jeddah, Winners, Semi Final, Final, Stadium.