city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി. ഉബൈദ് അനുസ്മരണം: വാട്ട്‌സ് ആപ്പില്‍ വേദിയൊരുക്കി സ്മൃതി സംഗമം ചരിത്രമായി

ദുബൈ: (www.kasargodvartha.com 11.10.2014) നവ മാധ്യമങ്ങള്‍ പുതിയ തലമുറയില്‍ ചെലുത്തുന്ന സ്വാധീനവും അതിന്റെ ഗുണദുര്‍ഗുണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സോഷ്യല്‍ മീഡിയകളെ ക്രിയാത്മകമായി എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ നല്ല ഉദാഹരണമായി വെള്ളിയാഴ്ച വാട്‌സ് ആപ്പില്‍ നടന്ന അനുസ്മരണ സംഗമം.

കാസര്‍കോടിന്റെ നവോത്ഥാന നായകനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും കവിയുമായിരുന്ന ടി. ഉബൈദ് സാഹിബിന്റെ 42-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചു ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി വാട്ട്‌സ് ആപ്പില്‍ സംഘടിപ്പിച്ച 'സ്മൃതി സംഗമം' ആണ് ചരിത്രം കുറിച്ചത്. സമയ ബന്ധിതമായി തുടങ്ങുകയും, ഓരോ പ്രാസംഗികരും സമയത്തില്‍ കൃത്യത പാലിക്കുകയും ചെയ്തതും സംഘാടന മികവും ആദ്യത്തെ ശ്രമത്തില്‍ തന്നെ വിജയകരമായി ഈ 'ഓണ്‍ലൈന്‍' സമ്മേളനം.

ടി. ഉബൈദ് അനുസ്മരണം: വാട്ട്‌സ് ആപ്പില്‍ വേദിയൊരുക്കി സ്മൃതി സംഗമം ചരിത്രമായി

സാമൂഹ്യ - സാംസ്‌കാരിക - ജീവ കാരുണ്യ രംഗത്തെ പ്രമുഖര്‍, വിവിധ കലാ, വിദ്യാഭ്യാസ, പത്ര  - ദൃശ്യ മാധ്യമ, രംഗങ്ങളിലെ പ്രമുഖര്‍, സാഹിത്യകാരന്മാര്‍, എഴുത്തുകാര്‍ എന്നിവരെ ഉള്‍പെടുത്തി വാട്ട് ആപ്പില്‍ നേരത്തെ ഉണ്ടാക്കിയ ഗ്രൂപ്പില്‍ ഇന്ത്യ, യു.എ.ഇ, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വോയ്‌സ് നോട്ടിലൂടെയും, തത്സമയം വാട്ട്‌സ് ആപ്പ് ഓഡിയോ വഴിയും അനുസ്മരണ പ്രഭാഷണം നടത്തിയത് അംഗങ്ങള്‍ക്ക് ആവേശമായി. ഗള്‍ഫിലെയും നാട്ടിലെയും സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇതൊരു വഴികാട്ടിയായിരിക്കുമെന്നു സംഗമം അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഇതിനു മുമ്പും സോഷ്യല്‍ മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കാസര്‍കോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ ഒരു വഴിത്തിരിവിനു ആജീവനാന്തം പ്രയത്‌നിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ അനുസ്മരണം നൂതനമായ രീതിയില്‍ സംഘടിപ്പിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്ത യു.എ.ഇ. കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. അഷ്‌റഫ് ഹുദവിയുടെ ഖിറാഹത്തോടെ തുടങ്ങിയ പരിപാടിയില്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് കുളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്ന്യപ്പാടി സ്വാഗതം പറഞ്ഞു.

എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, യു.എ.ഇ   കെ എം.സി.സി.ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളെറ്റില്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ (യു.എ.ഇ കെ.എം.സി.സി. വൈസ് പ്രസിഡണ്ട്), ദുബൈ കെ.എം.സി.സി. പ്രസിഡണ്ട് അന്‍വര്‍ നഹ, നിസാര്‍ തളങ്കര (യു.എ.ഇ കെ.എം.സി.സി. സെക്രട്ടറി) മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍,  കാഞ്ഞങ്ങാട് സംയുക്ത  ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളെറ്റില്‍, കവി പി.എസ്. ഹമീദ്, റഹ്മാന്‍ തായലങ്ങാടി, എല്‍വീസ് ചുമ്മാര്‍ (ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട്), എം സി.എ. നാസര്‍ (മീഡിയ വണ്‍ ടി.വി.) എന്‍.എ.എം. ജാഫര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), കെ.എം അബ്ബാസ് (സിറാജ്), സാദിഖ് കാവില്‍ (മനോരമ), ഫൈസല്‍ ബിന്‍ അഹമദ് (ഏഷ്യാനെറ്റ് ടിവി.), ടി.എ ഷാഫി (ഉത്തരദേശം), ജമാല്‍ (കൈരളി ടിവി ), സനീഷ് നമ്പ്യാര്‍ (റിപോര്‍ട്ടര്‍ ടിവി), സാം ബഷീര്‍ (ഖത്തര്‍ കെ.എം.സി.സി), ഷുക്കൂര്‍ ഉടുംബുതല,  ഷാഫി നെല്ലിക്കുന്ന്, അഷ്‌റഫ് അലി ചേരങ്കൈ (കാസര്‍കോട് സാഹിത്യവേദി), മുജീബ് കമ്പാര്‍, റഫീഖ് കോട്ടക്കുന്ന് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഹസൈനാര്‍ തോട്ടുംബാഗം (വൈസ് പ്രസിഡണ്ട് ദുബൈ കെ.എം.സി.സി), ഹനീഫ് ചെര്‍ക്കള (സെക്രട്ടറി ദുബൈ കെ.എം.സി.സി.) ഹനീഫ് കല്‍മട്ട (സെക്രട്ടറി ദുബൈ കെ.എം.സി.സി), ഹംസ തൊട്ടി (പ്രസിഡണ്ട് ജില്ലാ കെ.എം.സി.സി) അബ്ദുല്ല ആറങ്ങാടി, മഹ്മൂദ് ഹാജി പൈവളിക്കെ, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, മാപ്പിളപ്പാട്ട് ഗായാകന്‍ മൂസ എരഞ്ഞോളി, ഗായിക കണ്ണൂര്‍ സീനത്ത്, ഗായകന്‍ യൂസുഫ് കാരെക്കാട് , നിഷാദ് റഹ്മാന്‍, ഹമീദ് കോളിയടുക്കം, ജലീല്‍ ചന്ദേര, ടി.ആര്‍. ഹനീഫ്, ഷംസുദീന്‍ പാടലടുക്ക, ബി.എം. ആരിഫ്, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്നു, ഷരീഫ് പൈക്ക, സലിം ചേരങ്കൈ, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, അഹമദ് ചെടേക്കാല്‍, നൂറുദ്ദീന്‍ ആറാട്ട്കടവ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഡോക്ടര്‍ ഇസ്മാഈല്‍, ഷബീര്‍ കീഴൂര്‍, ഐ.പി.എം ഇബ്രാഹിം, അസീസ് കമാലിയ, സത്താര്‍ നാരംപാടി, സുബൈര്‍ കുബനൂര്‍, തല്‍ഹത്ത് തളങ്കര ,ഹസന്‍ പതിക്കുന്നില്‍ സംസാരിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Dubai, KMCC, Kasaragod, Gulf, Remembrance, Kasaragod, T. Ubaid. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia