ദുബൈ: (www.kasargodvartha.com 05/12/2015) കാസര്‍കോട് ജില്ലക്കാരായ പ്രവാസികളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുന്ന രീതി അധികരിച്ചു വരികയാണെന്ന് എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ദുബൈ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.
സിസി ടിവി ക്യമറ ഉണ്ടായിട്ടും പരസ്യമായി പണം ചേദിച്ചു വാങ്ങുന്നത് മേലുദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം കരിപ്പൂരിലുണ്ടായ സംഭവത്തിനു സമാനമായ സംഭവങ്ങള്‍ മംഗളൂരുവിലും സ്ഥിരമായി സംഭവിക്കുന്നു. ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയാവുന്നില്ല. എയര്‍പോര്‍ട്ടുകളില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായി ഇടപ്പെട്ട് സുതാര്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐ.സി.എഫ് ദുബൈ സെന്ററല്‍ ഓഡിറ്റേറിയത്തില്‍ നടന്ന യോഗം അബ്ബാസ് സഖാഫി മണിമണ്ടയുടെ അധ്യക്ഷതയില്‍ ദുബൈ മര്‍ക്കസ് മുദരിസ് അബ്ദുല്‍ സലാം സഖാഫി വെള്ളലശേരി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് സെന്ററല്‍ പ്രസിഡണ്ട് മുസ്തഫ ദാരിമി വിളയൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ത്വാഹ തങ്ങള്‍, സി.എം.എ ചേരൂര്‍, അഷ്‌റഫ് പാലക്കോട് പ്രസംഗിച്ചു. മുനീര്‍ ബാഖവി തുരുത്തി, ശരീഫ് പേരാല്‍, അബ്ദുര്‍ റഹ് മാന്‍ മുട്ടത്തോടി റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ഭാരവാഹികള്‍: സി.എം.എ ചേരൂര്‍ (പ്രസിഡണ്ട്), ശരീഫ് പേരാല്‍ (ജന. സെക്രട്ടറി), കരീം തളങ്കര (ഫിനാന്‍സ് സെക്രട്ടറി), മുനീര്‍ ബാഖവി തുരുത്തി (പ്രസിഡണ്ട് - ദഅ്‌വ), സലാം ഹാജി ഉദിനൂര്‍ (പ്രസിഡണ്ട് - പബ്ലിക്ക് റിലേഷന്‍), എന്‍.എ ബക്കര്‍ (പ്രസിഡണ്ട് - സാന്ത്വനം), ഇബ്രാഹിം സഖാഫി തുപ്പക്കല്‍ (പ്രസിഡണ്ട് - സംഘടന), ഉമറുല്‍ ഫാറൂഖ് അഹ്‌സനി ഉദ്യാവരം (സെക്രട്ടറി - ദഅ്‌വ), ശംസുദ്ദീന്‍ പുഞ്ചാവി (സെക്രട്ടറി - പബ്ലിക്ക് റിലേഷന്‍), അമീര്‍ ഹസന്‍ കന്യാപ്പാടി (സെക്രട്ടറി - സാന്ത്വനം), ബി.എന്‍.എ ഖാദിര്‍ മൊഗ്രാല്‍ (സെക്രട്ടറി - സംഘടന).
|
സി.എം.എ ചേരൂര്‍ |
|
കരീം തളങ്കര |
|
ശരീഫ് പേരാല്‍ |
Keywords
: Dubai, Kerala, SYS, Meeting, Gulf, Expatriates, Kasaragod, Customs.