മലര്‍വാടി മെഗാ ക്വിസ്സ്: സംഘടനാ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു
Nov 23, 2011, 01:30 IST
ദമ്മാം: മലര്‍വാടി ജി.സി.സി മെഗാ ക്വിസ്സിന്റെ പ്രചരണാര്‍ത്ഥം ദമ്മാം മേഖലയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നേതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ദമ്മാം റോസ് റെസ്‌റ്റോറന്റില്‍ വെച്ച് നടന്ന പരിപാടി ജി.സി.സി മെഗാ ക്വിസ്സ് ദമ്മാം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല മഞ്ചേരി ഉദ്ഘാടനം ചെയതു. ഗള്‍ഫ് മേഖലയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃകയാണ് മലര്‍വാടി തുടക്കം കുറിച്ചിരിക്കുന്ന ഈ മെഗാ ക്വിസ്സ് എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കുട്ടികളെ വഴി തെറ്റിക്കുകയും, അവരുടെ വിലപ്പെട്ട സമയം അനാവശ്യമായി കവര്‍ന്നെടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെ ക്രിയാത്മകമായി കുട്ടികളുടെ വളര്‍ച്ചക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന മലര്‍വാടിയൂടെ ഈ സംരംഭത്തെ അദ്ദേഹം അഭിനന്ദിച്ചു.
മലര്‍വാടി ജി.സി.സി മെഗാ ക്വിസ്സ് രക്ഷാധികാരി കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് വേണ്ടി വൈവിധ്യമായ പരിപാടികള്‍ സംഘടിപ്പിച്ച് കൊണ്ട് മലര്‍വാടി ഇളം തലമുറക്ക് എന്നും ഒരു വഴികാട്ടിയായി നിലകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലും ഗള്‍ഫിലുമായി പന്തലിച്ച് കിടക്കുന്ന അതിന്റെ പ്രവര്‍ത്തനങ്ങള്‍ കല, സാഹിത്യം, കായികം, വിജ്ഞാനം, തുടങ്ങിയ വിവിധ രംഗങ്ങളില്‍ കുട്ടികള്‍ക്ക് പ്രതിഭ തെളിയിക്കാന്‍ അവസരം നല്‍കുന്നതാണ്.
മലര്‍വാടി ജി.സി.സി മെഗാ ക്വിസ്സിനെ പരിചയപ്പെടുത്തുന്ന പ്രസന്റേഷന്‍ റഷീദ് ഉമ്മര്‍ അവതരിപ്പിച്ചു. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി 1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മെഗാ ക്വിസ്സ് മൂന്ന് ഘട്ട്ങ്ങളിലായാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഒന്നാം ഘട്ട മത്സരത്തില്‍ WWW.malarvadionline.കോം എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയത് മാതാപിതാക്കളുടെ സഹായതോടെ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത് യോഗ്യതാ മാര്‍ക്ക് നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഡിസംബര്‍ 9 ന് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാനുള്ള പ്രവേശന പാസ്സ് ലഭിക്കുന്നതാണ്. പ്രശസ്ത അവതാരകനും, റിവേഴ്‌സ് ക്വിസ്സ് രംഗത്തെ കുലപതിയുമായ ഡോക്ടര്‍ ജി.എസ്. പ്രദീപ് നയിക്കുന്ന രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ ദമ്മാം മേഖലക്ക് കീഴില്‍ ദമ്മാം, അല്‍ കോബാര്‍, ജുബൈല്‍, കഫ്ജി, അല്‍ ഹസ്സ, ഹുഫൂഫ് എന്നിവിടങ്ങളില്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ജി.സി.സി തലത്തില്‍ വിജയികളാകുന്ന കുട്ടികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം ഒരു ലക്ഷം, എഴുപത്തയ്യായിരം, അമ്പതിനായിരം രൂപ വീതം സമ്മാനം ലഭിക്കുന്നതാണ്. കൂടാതെ, മേഖലാ തലത്തിലും, സെന്റര്‍ തലത്തിലും, ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. മൊത്തം 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ക്വിസ്സിന്റെ വിവിധ തലങ്ങളിലെ വിജയികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.
ദമ്മാം മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ കൊണ്ട് സമ്പന്നമായിരുന്ന പരിപാടിയില്‍ വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് നേതാക്കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സണ്‍ഷൈന്‍ സ്‌കൂള്‍ ഡയറക്ടര്‍ ജോണ്‍സണ്‍ കീപ്പള്ളി, നവോദയ ദമ്മാം പ്രസിഡന്റ് ഇ.എന്‍ കബീര്‍, കെ.എം.സി.സി ദമ്മാം സെക്രട്ടറി ആലിക്കുട്ടി, ഒ.ഐ.സി.സി പ്രതിനിധി ഹമീദ് ചാലില്‍, ഫ്രന്റ്‌സ് ഓഫ് ജനശ്രീ പ്രസിഡന്റ് ഫ്രാന്‍സിസ്, ഐ.എം.സി.സി പ്രസിഡന്റ് ഹനീഫ തുടങ്ങിയവര്‍ മെഗാ ക്വിസ്സിന് ആശംസകള്‍ നേര്‍ന്നു. കിഴക്കന്‍ പ്രവിശ്യയിലെ പരമാവധി കുട്ടികളെ ജി.സി.സി മെഗാ ക്വിസ്സില്‍ പങ്കെടുപ്പിക്കുന്നതിന് എല്ലാ സംഘടനാ നേതാക്കളും പിന്തുണ അറിയിച്ചു. ദമ്മാം സ്വാഗത സംഘം വൈസ് ചെയര്‍മാന്മാരായ ജോസഫ് കളത്തിപ്പറമ്പില്‍, മുഹമ്മദ് നജാത്തി, സ്വാഗത സംഘം അംഗങ്ങളായ സലിം അബ്ദുള്ള, ഷാജി മതിലകം എന്നിവര്‍ മലര്‍വാടിയുടെ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ അവര്‍ക്കുള്ള സന്തോഷം സദസ്സുമായി പങ്ക്‌വെച്ചു.
അബ്ദുല്‍ റഷീദിന്റെ ഖിറാ അത്തോടെ ആരംഭിച്ച പരിപാടിയില്‍ സി.പി. മുസ്തഫ സ്വാഗതവും, റിയാസ് കൊച്ചി നന്ദിയും പറഞ്ഞു.
Keywords: Malarvadi Mega Quiz, Dammam, Gulf