തായിഫിലേക്ക് ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു
Nov 6, 2016, 10:06 IST
ജിദ്ദ: (www.kasargodvartha.com 06.11.2016) ജിദ്ദ കാസര്‍കോട് മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ തായിഫിലെ ചരിത്ര പ്രധാന സ്ഥലങ്ങളിലേക്കുള്ള പഠനയാത്ര സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതിലധികം പേര്‍ യാത്രയുടെ ഭാഗമായി. പ്രവാചകന്റെ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, വാദി മത്‌ന, മസ്ജിദ് ഇബ്‌നു അബ്ബാസ്, അല്‍ ഷഫാ കുന്നുകള്‍, അല്‍ റുദുഫ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് ജിദ്ദയിലെ ഷറഫിയ്യയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം പുലര്‍ച്ചയോടെ ജിദ്ദയില്‍ തിരിച്ചെത്തി.
അന്‍വര്‍ ചേരങ്കൈ, ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, അബൂബക്കര്‍ ദാരിമി, കെ എം ഇര്‍ഷാദ്, ഖാദര്‍ ചെര്‍ക്കള, സുബൈര്‍ നായന്മാര്‍മൂല, ജാഫര്‍ എരിയാല്‍, മൊയ്തു ബേര്‍ക്ക, ജലീല്‍ ചെര്‍ക്കള, നസീര്‍ പെരുമ്പള, സിദ്ദീഖ് ആരിക്കാടി, സമീര്‍ ചേരങ്കൈ, അഷറഫ് ആലംപാടി, മുനീര്‍ മൊഗ്രാല്‍, ഗഫൂര്‍ ബെദിര, ബിന്നിയാം, ഫൈസല്‍ കൊളവയല്‍, യാസീന്‍ ചിത്താരി, സിദ്ദീഖ് ആദൂര്‍, അബ്ബാസ് ആലംപാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Gulf, Kasaragod, Story, Study Camp, Conducted, Masjid, Jidha, Thayif,
Keywords: Gulf, Kasaragod, Story, Study Camp, Conducted, Masjid, Jidha, Thayif,