സോഹാര്‍ കാസ്രോട്ടര്‍ കൂടായ്മ സ്‌നേഹ സംഗമം 27ന്
Aug 23, 2015, 09:00 IST
സോഹാര്‍: (www.kasargodvartha.com 23/08/2015) ഒമാന്‍ സോഹാര്‍ കേന്ദ്രമാക്കി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചു വരുന്ന കാസര്‍കോട് നിവാസികളുടെ കൂട്ടായ്മയായ സോഹാര്‍ കാസ്രോട്ടാരുടെ അര്‍ധവാര്‍ഷിക കൗണ്‍സിലും സ്‌നേഹ സംഗമവും 27 ന് സോഹാര്‍ ഹോട്ടല്‍ സദഫ് ഇറാനിയന്‍ പാര്‍ട്ടി ഹാളില്‍ നടക്കും.
പരിപാടിയോടനുബന്ധിച്ച് ഫാമിലി മീറ്റ്, കിഡ്‌സ് ഗെയിംസ്, മറ്റു കലാ - കായിക പരിപാടികളും പ്രവര്‍ത്തന റിപോര്‍ട്ട് അവതരണവും നടക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗത സംഘം രൂപവല്‍ക്കരിച്ചു. ഹനീഫ് എരിയപ്പാടി (ചെയര്‍മാന്‍), ഷരീഫ് വെല്‍ഫിറ്റ് (ജനറല്‍ കണ്‍വീനര്‍), ബഷീര്‍ വെല്‍ഫിറ്റ്, അസീസ് ചട്ടഞ്ചാല്‍, ജബ്ബാര്‍ പെരിയ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.
ഹക്കീം പി.എച്ച് എമിറേറ്റ്‌സിന്റെ അധ്യക്ഷതയില്‍ റഫീഖ് എര്‍മാളം യോഗം ഉദ്ഘാടനം ചെയ്തു.
Keywords : Gulf, Meeting, Kasaragod, Kerala, Programme, Inauguration, Sohar Kasrottar.
Advertisement: