city-gold-ad-for-blogger

സോക്കര്‍ കെ എല്‍ 14 ഈദ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ബ്ലു മാര്‍ട്ട് ജുബൈല്‍ ജേതാക്കള്‍

സൗദി: (www.kasargodvartha.com 14/07/2016) സൗദി അറേബ്യ ദമ്മാമിലെ കാസര്‍കോട് കൂട്ടായ്മയായ സോക്കര്‍ കെ എല്‍ 14, ഈദ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ബ്ലു മാര്‍ട്ട് ജുബൈല്‍ ജേതാക്കളായി. ചെയര്‍മാന്‍ ഹാഷിം നെല്ലിക്കുന്നിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ഫൈനല്‍ മത്സരത്തില്‍ ജാവി ചൂരിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലുമാര്‍ട്ട് ജുബൈല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മക്തൂം മൊഗ്രാല്‍ നയിച്ച ടീ ടൈം അല്‍ ഖോബാറിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

ഈസ്‌റ്റേണ്‍ പ്രോവിന്‍സിലെ ആറ് പ്രമുഖ ടീമുകളായ ബ്ലുമാര്‍ട്ട് ജുബൈല്‍, ടീ ടൈം ഖോബാര്‍, ഹീമാന്‍ ദമ്മാം, സിയാത് സ്‌ടൈേ്രക്കഴ്‌സ്, ഗാലോപ് ബ്ലാസ്‌റ്റേഴ്‌സ്, സ്റ്റാര്‍ ദമ്മാം എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ബ്ലുമാര്‍ട്ടിന് വേണ്ടി രണ്ടാം പകുതിയില്‍ ഹുദൈഫത് മഞ്ചേശ്വരവും ജാവി ചൂരിയും ഗോള്‍ നേടി. ജേതാക്കള്‍ക്ക് റഹീം പുത്തൂര്‍ ട്രോഫികള്‍ സമ്മാനിച്ചു.
സോക്കര്‍ കെ എല്‍ 14 ഈദ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ബ്ലു മാര്‍ട്ട് ജുബൈല്‍ ജേതാക്കള്‍

Keywords:  Saudi Arabia, Gulf, Soccer KL 14, Football Tournament, Chairman, Soccer KL 14 Football tournament: Blue mart Jubail champions.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia