പാര്‍ക്ക സോക്കര്‍ ഫെസ്റ്റ്: 'പാം ദേരാ സ്‌പോര്‍ട്ടിങ്ങ്' ജേതാക്കള്‍
Apr 30, 2017, 08:34 IST
ദുബൈ: (www.kasargodvartha.com 30/04/2017) പാര്‍ക്ക സോക്കര്‍ ലീഗില്‍ 'പാം ദേരാ സ്‌പോര്‍ട്ടിങ്ങ്' ജേതാക്കളായി. ദുബൈ മംസാര്‍ ഗ്രൗണ്ടില്‍ നടന്ന സോക്കര്‍ ഫെസ്റ്റില്‍ നാല് ടീമുകളിലായി കാസര്‍കോട് ജില്ലയിലെ പാം ദേരയിലുള്ള താരങ്ങള്‍ അണിനിരന്നു. അവസാന മത്സരത്തില്‍ പാം ദേരാ സ്‌പോര്‍ട്ടിങ്ങ്, എഫ് സി യുണൈറ്റഡിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി. അധിക സമയത്തും സമനില തുടര്‍ന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പാം ദേരാ സ്‌പോര്‍ട്ടിങ്ങ് ടീം ചാമ്പ്യന്‍സ് കപ്പില്‍ മുത്തമിടുകയായിരുന്നു.
ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി അബു കൊല്ലമ്പാടിയെയും, മികച്ച താരമായി മയിഷി കംഫസിനെയും, മികച്ച സ്‌കോറര്‍ ആയി അഫവാന്‍ ആരിക്കാടിയേയും തിരഞ്ഞെടുത്തു. കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ഖാലിദ് മായിപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഷംസുദ്ദീന്‍ പാടലടുക്ക പ്രസംഗിച്ചു.
കൂട്ടായ്മ ബോര്‍ഡ് അംഗങ്ങളായ റിയാസ്, ഹനീഫ്, ലത്വീഫ്, സമീര്‍, സാജു, ഷെരീഫ് എന്നിവര്‍ സംസാരിച്ചു. മികച്ച പൊതു പ്രവര്‍ത്തകരായ ഷംസുദ്ദീന്‍ പാട്‌ലടുക്ക, സലാം കന്യപ്പാടി, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ക്ക് പാര്‍ക്ക ഉപഹാരങ്ങള്‍ നല്‍കി. പാര്‍ക്ക പ്രസിഡന്റും സോക്കര്‍ ലീഗ് ചെയര്‍മാനുമായ എം എം കെ കബീര്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Sports, Football, Gulf, Dubai, Championship, Soccer fest: Parm Dera sporting champions.