ശൈഖ് മുഹമ്മദ് ശുക്രി നിര്യാതനായി
Apr 17, 2012, 10:00 IST
അല്‍കോബര്‍: അല്‍കോബറിലെ പൌര പ്രമുഖന്‍ ശൈഖ് മുഹമ്മദ് ശുക്രി (91) നിര്യാതനായി. കാസര്‍കോട് ജില്ലയിലും കാര്‍ണാടകയിലെ പല ഭാഗങ്ങളിലും ധാരാളം ദീനീ സ്ഥാപനങ്ങള്‍ക്കും പളളി മദ്രസകള്‍ക്കും ഉദാരമായി സഹായം ചെയ്തു കൊണ്ടിരുന്ന വൃക്തിയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സഅദിയ്യ: ജനറല്‍ സെക്രട്ടറി കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോല്‍, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡണ്ടും ജാമിഅ: സഅദിയ്യ: ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി പൊസോട്ട് എന്നിവര്‍ അനുശോചിച്ചു. ശൂക്രിക്ക് വേണ്ടി പ്രതൃേക പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്ക്കരിക്കാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Sheikh Ahmed Shukri passes away