ഷാര്‍ജ അസോസിയേഷന്: വൈ എ റഹീം പാനല്‍ ജയിച്ചു
Mar 9, 2013, 20:06 IST
Advt. Y.A. Rahim |
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ഷാര്‍ജയിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. വെള്ളിയാഴ്ചലെ രാവിലെ ഒമ്പത് മണി മുതല്‍ നടന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണിവരെ നീണ്ടു. രാത്രി ഏറെ വൈകിയാണ് ഫലം പുറത്തുവന്നത്.
സി.പി.എം. സഹയാത്രികരായ 'മാക്ക്'ന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് യുഡിഎഫിനെ നേരിട്ടത്. കോണ്‍ഗ്രസ് അനുകൂല സംഘടനകളായ ഷാര്‍ജ വീക്ഷണം, ഷാര്‍ജ പ്രിയദര്‍ശിനി, പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷാര്‍ജ, അജ്മാന് കമ്മിറ്റികള്‍, സമദര്‍ശിനി, ഓവര്‍സീസ് കോണ്‍ഗ്രസ് ഷാര്‍ജ, അജ്മാന് യൂണിറ്റുകള്‍ എന്നിവ കൂടാതെ കെ.എം.സി.സിയുമാണ് യു.ഡി.എഫ് മുന്നണിയിലെ കക്ഷികള്‍. ഐ.എം.സി.സി, എന്‍.ആര്.ഐ ഫോറം, എക്കോസ് എന്നീ സംഘടനകളാണ് എല്‍ഡിഎഫ് പാനലിലുണ്ടായിരുന്നത്.
കെ വി രവീന്ദ്രന്, ഷിബുരാജ്, ബിജുസോമന്‍, എം എ ലത്തീഫ്, മാധവന് നായര്‍ പാടി, വര്‍ഗീസ് ജോര്‍ജ്്, മനോജ് ടി വര്‍ഗീസ്, ബാവു ബഷീര്‍, ചന്ദ്രന് നമ്പ്യാര്‍ ആയഞ്ചേരി, ഡി രഘുനാഥ്, എ ജി ഗോപാലകൃഷ്ണന്, ജോയിജോണ്‍ തോട്ടുങ്ങല്‍, പി ജി മധുസൂദനന്, ഷൗക്കത്ത് പൂച്ചക്കാട് എന്നിവരാണ് പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
Keywords: Election, UDF, KPCC, Kasaragod, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.