ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു
Dec 31, 2012, 17:51 IST
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ രാജ്യസഭാ അംഗം കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രാപൊലീത്ത ക്രിസ്മസ് സന്ദേശ പ്രഭാഷണം നടത്തി.
ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍(എജ്യുക്കേഷന്‍)ടിജു തോമസ് പ്രസംഗിച്ചു. ജന.സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും
ട്രഷറര്‍ കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ബാസിലാ അബ്ദുല്‍ വാഹിദ് പ്രാര്‍ത്ഥന നടത്തി. ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തില്‍ ഷാര്‍ജ സെന്റ് മൈക്കിള്‍സ് കാത്തലിക് ചര്‍ച്ച് ഒന്നാം സമ്മാനം നേടി. കേരള സമാജം, മാസ് ഷാര്‍ജ എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.
വിജയികള്ക്ക്ചടങ്ങില് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന അസോസിയേഷന്‍ മുന്‍ ജോ.ട്രഷറര്‍ ഇ.എഫ്.ജോര്‍ജിനെയും ദല യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകം നേടിയ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി സതീഷ്, വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയ വിദ്യാര്‍ത്ഥി സ്വാതി ദാസ് എന്നിവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ ട്രൂപ്പുകളുടെ കരോള്‍ ഗാനങ്ങളും നടന്നു.
ക്രിസ്മസ് ആഘോഷ പരിപാടികള്‍ കെ.എന്‍.ബാലഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. ബിജു സോമന്‍, അഡ്വ.വൈ.എ.റഹീം, ഡോ.ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയസ് മെത്രാപൊലീത്ത, ബിജു സോമന്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍.
-കെ.വി.എ.ഷുക്കൂര്‍
Keywords: IAS, X'mas, Celebration, Sharjah, Gulf, Malayalam news