'ഭയപ്പെടേണ്ട ഞങ്ങളുമുണ്ട് കൂടെ'; സേവന വഴിയില്‍ ഷാര്‍ജ ഐ എം സി സി
Apr 16, 2020, 23:46 IST
ഷാര്‍ജ: (www.kasargodvartha.com 16.04.2020) 'ഭയപ്പെടേണ്ട ഞങ്ങളുമുണ്ട് കൂടെ' എന്ന സന്ദേശമുയര്‍ത്തി സേവന വഴിയില്‍ സജീവമായി ഷാര്‍ജ ഐ എം സി സി. കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കി. ഷാര്‍ജ ഐ എം സി സി പ്രസിഡന്റ് താഹിര്‍ അലി പൊറപ്പാട്, ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍, ട്രഷറര്‍ ഉമര്‍ പാലക്കാട്, ജോയിന്റ് സെക്രട്ടറി യൂനിസ് അതിഞ്ഞാല്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍, കെ എം കുഞ്ഞി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അനീസ് നീര്‍വേലി, ജാസിര്‍ ചൗക്കി, അബ്ദുല്ല ബേക്കല്‍, ഷമീം മവ്വല്‍, ജുനൈദ്, അബ്ദുല്‍ ഖാദര്‍ ഹാജി, ഉബൈദ് മരുതടുക്കം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഷാര്‍ജയിലും, ദുബൈയിലും സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു കൊണ്ടും, രോഗ ബാധിതര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ട മുന്‍കരുതലുകളും, ചികിത്സാ വഴികള്‍ ഒരുക്കിയും സേവനങ്ങള്‍ തുടരുന്നു. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന ദുബൈ നൈഫിലെയും, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലുള്ള പ്രവാസികള്‍ക്കും സഹായങ്ങള്‍ നല്‍കിവരുന്നു.
സി പി ഐ പ്രവാസി ഘടകമായ യുവകലാ സാഹിതിയുടെ നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ പ്രദീഷ് ചിതറ, ഐ സി എഫ് വെല്‍ഫയര്‍ സമിതിയുടെ ഷാര്‍ജ സെക്രട്ടറി സലീം വളപട്ടണം, പ്രവാസി ഇന്ത്യ എന്ന സംഘടനയുടെ പ്രതിനിധി സാദിഖ് തുടങ്ങിയവര്‍ ഷാര്‍ജ ഐ എം സി സിയുടെ ഭക്ഷണ കിറ്റ് പാക്കിംഗ് ഏരിയ സന്ദര്‍ശിച്ചു.
ഐ എം സി സി യുടെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
താഹിര്‍ അലി- 0557067868
മനാഫ് കുന്നില്‍- 05558557245
അനീസ് റഹ് മാന്‍- 0551980082
ഹനീഫ് തുരുത്തി- 0581318786
മുഹമ്മദ് കുഞ്ഞി- 0529192020
യൂനുസ്- 0523010110
Keywords: Sharjah, News, Gulf, IMCC, COVID-19, Food, Sharjah IMCC with social service