city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരിഷ്‌കരണ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ബജറ്റിന് സൗദി രാജാവ് അംഗീകാരം നല്‍കി

റിയാദ്:(www.kasargodvartha.com 20/12/2017) പരിഷ്‌കരണ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ബജറ്റിന് സൗദി രാജാവ് അംഗീകാരം നല്‍കി. 978 ബില്ല്യണ്‍ ഡോളര്‍ ചിലവ് കണക്കാക്കുന്ന ബജറ്റ് 783 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നു. എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കാര്യമായ സാമ്പത്തിക പരിഷ്‌കരണ നടപടികളും നിക്ഷേപങ്ങളും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2014-ല്‍ ആഗോളവിപണിയില്‍ എണ്ണ വില താഴ്ന്നതുമുതല്‍ സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിച്ചിരുന്നത്. ഇപ്രാവശ്യം 195 ബില്ല്യണ്‍ ഡോളര്‍ കമ്മി നേരിടുന്നുവെങ്കിലും വരും വര്‍ഷങ്ങളില്‍ ഇതില്‍ നിന്നും കരകയറാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.

പരിഷ്‌കരണ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ബജറ്റിന് സൗദി രാജാവ് അംഗീകാരം നല്‍കി

എണ്ണ ഉത്പാദനത്തില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സൗദി സമ്പദ് വ്യവസ്ഥയില്‍ കാര്യമയ പരിഷ്‌കാരം നടപ്പാക്കാനാണ് സൗദി യുവരാജാവും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി വിഷന്‍ 2030 എന്ന പ്രവര്‍ത്തനരേഖ പ്രഖ്യാപിക്കുകയും 12 പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

ശരീയത്ത് നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയില്‍ ഇതിനോടകം ടൂറിസം രംഗത്ത് നിക്ഷേപവും വളര്‍ച്ചയും ഉന്നമിട്ട് പലതരത്തിലുള്ള പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ബജറ്റ് രാജ്യത്തെ പൗരന്‍മാരുടെ ജീവിതം നിലവാരം ഉയര്‍ത്തുകയും, സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതാണെന്നും പരിഷ്‌കാരങ്ങള്‍ നടപ്പാലാക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Riyadh, Gulf, Business, Saudi Arabia, Budget, Tourism, Economy, Saudi King granted approval for the most expensive budget in the country, Top-Headlines

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia