സൗദിയില്‍ ഹെലികോപ്റ്റര്‍ അപകടം; 8 മരണം
Nov 6, 2017, 10:16 IST
റിയാദ്:(www.kasargodvartha.com 06/11/2017) സൗദിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അസീര്‍ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറടക്കം 8 പേര്‍ മരണപ്പെട്ടു. ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ മുഖ്രിന്‍, അണ്ടര്‍സെക്രട്ടറി സുലൈമാന്‍ അല്‍ ജുറൈഷ്, അസീര്‍ പ്രവിശ്യ സെക്രട്ടറി, മേയര്‍, മറ്റ് ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് അപകട വിവരം പുറത്തറിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് ഗവര്‍ണര്‍ അടങ്ങുന്ന സംഘം അബഹയില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള അല്‍ ബര്‍ഖ് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താനായി ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്നത്.
കുറച്ചുകഴിഞ്ഞ് റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെട്ടു. പിന്നീടാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട വിവരം അറിഞ്ഞത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എട്ടു പേരും മരണപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, News, Gulf, Riyadh, Saudi Arabia, Death, Helicopter, Crash,
Saudi deputy governor of Asir province killed in helicopter crash