Found Dead | സഊദിയില്‍ പ്രവാസി മലയാളി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
May 15, 2023, 06:59 IST
റിയാദ്: (www.kasargodvartha.com) വാദിയാന്‍ സനാഇയ്യയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന പ്രവാസി മലയാളിയെ സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുനഗരം സ്വദേശി അബ്ബാസ് (44) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ പൊലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസീര്‍ പ്രവാസി സംഘം വാദിയാന്‍ സനാഇയ്യ യൂനിറ്റ് അംഗമായിരുന്നു അബ്ബാസ്.
ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്പത്തൂരിലാണ് നിലവില്‍ താമസിക്കുന്നത്. അസീര്‍ പ്രവാസി സംഘം ലഹദ് ഏരിയ റിലീഫ് കണ്‍വീനര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ മരണാന്തര നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
Keywords: Saudi Arabia, News, Gulf, World, Top-Headlines, Expatriate, Found dead, Death, Hospital, Police, Vehicle, driver, Saudi Arabia: Malayali Expatriate found dead.